Wednesday, September 23, 2026
Homeകേരളംമലയാള സിനിമയുടെ കാരണവർ 93 ന്റെ നിറവിൽ, മധുവിന് പിറന്നാൾ

മലയാള സിനിമയുടെ കാരണവർ 93 ന്റെ നിറവിൽ, മധുവിന് പിറന്നാൾ

മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് 93-ാം പിറന്നാൾ. വിശേഷണങ്ങൾക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയിൽ ആ യാത്രയുടെ ഭാഗമായ മധു ഇന്ന് വിശ്രമ ജീവിതത്തിലാണ്

മലയാളിയുടെ ഹൃദയതന്ത്രികളില്‍ അനുരാഗത്തിന്റെയും വിരഹത്തിന്റെയും മധുരനൊമ്പരങ്ങള്‍ മീട്ടിയ മഹാനടനാണ് മധു. ഭാവതീവ്രമായ കഥാപാത്രങ്ങളിലൂടെയാണ് മധു മലയാള ചലച്ചിത്രലോകത്തെ കാരണവരായി മാറിയത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോളേജ് അധ്യാപകൻ്റെ റോളിൽ നിന്നും മധുവിനെ സ്‌കൂൾ ഓഫ് ഡ്രാമയിലെത്തിച്ചത്.

നസീറും സത്യനും വെള്ളിത്തിരയിൽ നിറഞ്ഞാടിയ കാലത്ത് മലയാളത്തിൽ രംഗപ്രവേശം. എം.എൻ. പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപ്പാടുകളായിരുന്നു ആദ്യ ചിത്രം. മലയാളിയുടെ വിരഹത്തിൻ്റെ മുഖമായിരുന്ന ചെമ്മീനിലെ പരീക്കുട്ടി, ഭാർഗ്ഗവീനിലയത്തിലെ സാഹിത്യകാരൻ , സ്വയംവരത്തിലെ വിശ്വം എന്നിവയിൽ മധുവിലെ അഭിനയ പാടവം വെളിവാക്കുന്ന കഥാപാത്രങ്ങളിൽ ചിലത് മാത്രമാണ്. ഒളവും തീരവും, ഉമ്മാച്ചു, ഇതാ ഇവിടെവരെ, ഏണിപ്പടികൾ, ഒറ്റയടിപ്പാതകൾ, നാടുവാഴികൾ, സ്പിരിറ്റ് തുടങ്ങിയ കലാമൂല്യമുള്ള സിനിമകളിലും കച്ചവടവിജയ ചിത്രങ്ങളിലും നായകനും, സഹനടനായും, വില്ലനായുമൊക്കെ മധു തിളങ്ങി.

അമിതാഭ് ബച്ചൻ്റെ അരങ്ങേറ്റ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിലും മധു സുപ്രധാന വേഷം കൈകാര്യം ചെയ്തു. പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്ത മധു പതിനാറോളം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. ടെലിവിഷൻ പരമ്പരകളിലും നിറസാന്നിധ്യമായിരുന്ന മധു, ജെ സി ഡാനിയേൽ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചു രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ