Saturday, July 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 18 | ചൊവ്വ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 18 | ചൊവ്വ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

അകാരണ ഭീതി അകറ്റി നിർത്തുക
———————————————————

ഒരു വയോധികൻ സന്ധ്യാസമയത്ത് തെരുവിലൂടെ നടക്കുകയായിരുന്നു. ഇരുട്ടു പരക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിനു ഭയം തോന്നി. ഒരു സംഘം ആളുകൾ തനിക്കെതിരേ വരുന്നതു കണ്ടപ്പോൾ, അവർ കൊള്ളക്കാരാണെന്നു കരുതി, അദ്ദേഹം തൊട്ടടുത്തുള്ള സെമിത്തേരിയിലേക്ക് ഓടിക്കയറി, ആർക്കോ വേണ്ടി തയ്യാറാക്കപ്പെട്ടിരുന്ന ഒരു കഴിയിൽ ഇറങ്ങി പമ്മിയിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ അതൊരു വിവാഹ ഘോഷയാത്രയായിരുന്നു.

വയോധികൻ ഓടുന്നതും, കുഴിയിൽ ചാടിയിറങ്ങുന്നതും കണ്ടയാളുകൾ അയാളൊരു കുഴപ്പക്കാരനാണെന്നു കരുതി ശവക്കുഴിയുടെ അടുത്തെത്തിച്ചോദിച്ചു: “നിങ്ങളിവിടെ എത്തിനു വന്നു? എന്തു ചെയ്യുന്നു? അദ്ദേഹം പറഞ്ഞു: ”നിങ്ങൾ കാരണമാണ് ഞാനിവിടെ ആയിരിക്കുന്നത് ; ഞാൻ കാരണമാണ് നിങ്ങൾ ഇവിടെ
ആയിരിക്കുന്നത്!”

എതിരെ വരുന്നവരെല്ലാം നമുക്കെതിരാണെന്ന ചിന്ത മാർഗ്ഗദർശകമല്ല. അതു പിന്നോട്ടോടാനും, മതിൽ ചാടാനുമൊക്കെ നമ്മെ പ്രേരിപ്പിച്ചെന്നിരിക്കും?.
ഭയം എന്ന വികാരത്തിനു നമ്മുടെ എല്ലാ ശേഷികളെയും, നിർവീര്യമാക്കാൻ കഴിയും. അകാരണഭീതി നമ്മേക്കൊണ്ടെത്തിക്കുന്നത് ശ്മശാനങ്ങളിലായിരിക്കും; മറ്റുള്ളവർക്കു വേണ്ടി കഴിക്കപ്പെട്ട കുഴിമാടങ്ങളിൽ. ചിലപ്പോൾ ശിഷ്ടകാലം മുഴുവൻ അവിടെ ഒളിച്ചിരിക്കേണ്ടിവരും നമുക്ക് .

നമ്മുടെ ജീവിതത്തിലെ ചുവടുവയ്പുകൾ, മറ്റുള്ളവരുടെ പ്രവർത്തനങ്ങളെയോ, പ്രതികരണങ്ങളെയോ ആശ്രയിച്ചല്ല നടത്തേണ്ടത്. സ്വയം ആലോചിച്ചു തീരുമാനിച്ചു വേണം, നാമതു നടത്തുവാൻ. അകാരണ ഭീതിക്ക് അടിമകളാകാതിരിക്കാം നമുക്ക്

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments