Saturday, July 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 18 | ചൊവ്വ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 18 | ചൊവ്വ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

മറ്റുള്ളവർക്ക് അംഗീകരങ്ങളോ ജീവിത വിജയമോ ഒക്കെ ഉണ്ടാകുമ്പോൾ അതിൽ അസ്വസ്ഥരാകുന്ന പലരെയും നമുക്ക് ചുറ്റിലും കാണാം.

കാലം ചിലർക്ക് ഉപജീവനത്തിനായി ഉത്തമമായ വഴികൾ തുറന്ന് കൊടുക്കുകയും, അവരതിൽ അഭിവൃദ്ധി നേടുകയും ചെയ്യുമ്പോൾ, അതേ മേഖലയിൽ പെട്ട ചിലർ അസ്വസ്ഥരാവുകയും അപരനെ നിരുത്സാഹപ്പെടുത്തി അവന്റെ ജീവിത താളം തെറ്റിയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കാണാറുണ്ട്.

താൻ തേടിയ വഴിയിൽ മറ്റാരും പ്രവർത്തിച്ച്, തന്നെ മറികടക്കാൻ പാടില്ലെന്ന സ്വാർത്ഥമായ മനസ്സ് പേറുന്നവർ തന്റെ തന്നെ നാശമാണ് അതിലൂടെ വരുത്തി വെക്കുന്നത്, എന്നറിയുന്നില്ല

തനിക്കിഷ്ടമില്ലാത്ത ഒരാളെ ആരെങ്കിലും പ്രശംസിച്ച് പറഞ്ഞാൽ അതിൽ അസഹിഷ്ണുത പൂണ്ട്, തന്നെ പോലെ എല്ലാവരും ചിന്തിക്കണമെന്ന് മോഹിക്കുകയും, അതിനായി വാശി പിടിക്കുകയും തന്റേത് മാത്രമാണ് ‘ശരി’ എന്ന ഭാവം നടിക്കുന്നവരുമാണവർ.

ഓർക്കുക.
തീ വിറകിനെ തിന്നും പ്രകാരം അസൂയ എന്ന മനസ്സിലെ മാരക വിപത്ത് നമ്മുടെ നന്മകളെ കരിച്ചു കളയും.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments