Saturday, July 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 08 | ശനി ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 08 | ശനി ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

തടുക്കാവുന്നതിനെ മാത്രമേ തടുക്കാവൂ
———————————————————-

തൻ്റെ കൃഷി സ്ഥലം നശിപ്പിക്കുന്ന മൃഗങ്ങളെയെല്ലാം വേട്ടയാടിപ്പിടിക്കുന്നതിൽ വ്യാപൃതനായിരുന്നു ഒരു കർഷകൻ. ഒരിക്കൽ ഒരു സിംഹം അദ്ദേഹത്തിൻ്റെ കൃഷിസ്ഥലത്തെത്തി. അതിനെ പിടിക്കാനുള്ള ആവേശത്തി, അയാൾ പോയി വേലിയടച്ചു. രക്ഷപെടാനാവില്ല എന്നു മനസ്സിലാക്കിയ സിംഹം ക്രുദ്ധനായി. ആദ്യം അത് ആടുകളെ കൊന്നൊടുക്കി. പിന്നെ കാളകളെ ആക്രമിച്ചു. അടുത്തതു താനായിരിക്കുമെന്നു മനസ്സിലാക്കിയ അയാൾ ഓടിച്ചെന്നു വാതിൽ തുറന്നു സിംഹത്തെ സ്വതന്ത്രനാക്കി. തനിക്കു പറ്റിയ മണ്ടത്തരമോർത്തു തലയിൽ കയ്യും വച്ചിരുന്ന അയാളോടു ഭാര്യ പറഞ്ഞു: “തടുക്കാവുന്നതിനേ മാത്രമേ തടുക്കാവൂ”.

വാതിൽ അടയ്ക്കുന്നതിനു മുമ്പ് വിനാശകാരികളൊന്നും അകത്തു കടന്നിട്ടില്ല എന്ന് ഉറപ്പു വരുത്തണം. അടഞ്ഞ വാതിൽ, അടച്ചവർക്ക് സംരക്ഷണമേകുന്നതാകണം. പുറത്തുള്ളവരല്ല, നമ്മുടെ സമാധാനം കളയുന്നതും, സമനില തെറ്റിക്കുന്നതും. അകത്തു കയറിക്കൂടിയവരാണ്. അകറ്റി നിർത്തേണ്ട അപകടകാരികളെ ഉള്ളിൽ കുടിയിരുത്തി അവർക്കെതിരെ പോരാട്ട വീര്യം പ്രകടിപ്പിക്കുന്നതു മൗഢ്യമാണ്. അകറ്റി നിർത്തേണ്ടവരെ അകത്തു പ്രതാഷ്ഠിക്കരുത്.

അനുവാദമില്ലാതെ അകത്തു കയറിയവരെല്ലാം അപകടകാരികളാകണമെന്നില്ല. അറിയാതെ വന്നു കേറിയവരുമുണ്ടാകാം. അവർ, അറിഞ്ഞു കഴിയുമ്പോൾ, തനിയെ തിരിച്ചു പോയ്ക്കൊള്ളും. സ്വന്തം സാമ്രാജ്യത്തിൽ കയറി വരുന്നവരെയെല്ലാം കീഴ്പ്പെടുത്താമെന്നു ചിന്തിക്കരുത്. ചില ശത്രുക്കളെ നേരിടാനുള്ള എളുപ്പ മാർഗ്ഗം, അവയെ പുറത്തു പോകാൻ അനുവദിക്കുകയാണ്. എല്ലാ ആക്രമണങ്ങളും പ്രതിരോധിക്കേണ്ടവ ആയിരിക്കില്ല. ആക്രമിക്കേണ്ടവയെ മാത്രം, അക്രമിച്ചാൽ മതിയാകും.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments