Thursday, July 18, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 08 | ശനി ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 08 | ശനി ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

നമ്മുടെ വാക്കുകളോട് നീതി പുലർത്തുന്നവ കാണം നമ്മുടെ പ്രവർത്തികളും . ലളിത ജീവിതവും ഉയർന്ന ചിന്തയുമായിരിക്കട്ടെ നമ്മേ നയിക്കേണ്ടത്.

ജീവിതം എന്നത് മനോഹരമായ വാക്കാണ്. സന്തോഷവും, സൗഭാഗ്യവും നിറഞ്ഞ ജീവിതം നാം ഓരോർത്തരും മനസ്സിൽ താലോലിക്കുന്ന സ്വപ്നമാണ്. ഏന്നാൽ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നത് നാം ഓരോർത്തരുടെയും പ്രവൃത്തിയിലാണ്. ഇന്നലെകളും, നാളെ എന്നതും ഇല്ല. ഇന്ന് ഈ നിമിഷം ആണ് നമ്മുടെ ജീവിതം എന്നത്.

ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാൻ കഴിയണം. ഇന്നലെകൾ കഴിഞ്ഞതാണ്, അതിൽ നിന്നും പഠിക്കേണ്ടത് പഠിക്കാൻ നമുക്ക് കഴിയണം. നാളെ എന്നത് അകലെയാണ് അതിനായി മുന്നൊരുക്കങ്ങൾ ചെയ്യണം. ഇന്ന്, ഈ നിമിഷം എന്നത് നമുക്ക് അരികിലാണ്. ഇന്നിന്റെ സന്തോഷത്തിൽ ജീവിക്കുകയാണ് വേണ്ടത്. കരയാൻ നമുക്ക് മുന്നിൽ ജീവിതം ആയിരം കാരണങ്ങൾ തരുന്നു. എന്നാൽ, അതേ ജീവിതത്തിന് ചിരിക്കാനുള്ള ആയിരം കാരണങ്ങൾ നമ്മൾ കാട്ടിക്കൊടുക്കണം.
അങ്ങിനെയാണ് നമ്മൾ ജീവിതത്തോട് പൊരുതി നേടേണ്ടത്.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments