Saturday, December 7, 2024
Homeഅമേരിക്കരാജു ജോസെഫിന്റെ പുതിയ സിനിമ ഉടൻ അമേരിക്കൻ തീയറ്ററുകളിൽ

രാജു ജോസെഫിന്റെ പുതിയ സിനിമ ഉടൻ അമേരിക്കൻ തീയറ്ററുകളിൽ

രാജു ജോസെഫിന്റെ (ഡോളർരാജു) നിർമ്മാണത്തിലും സംവിധാനത്തിലും ഉള്ള “ലവ് ഫോർ സെയിൽ” (love for sale) എന്ന സിനിമ അമേരിക്കൻ തീയറ്ററുകളിൽ ജൂൺ 7 മുതൽ നിങ്ങളുടെ കാഴ്ചക്കായി വരുന്നു . ,,ഉജ്വലമായ ഒരു ആനുകാലിക കഥ പറയുന്നു . നഷ്ടപ്പെട്ട് പോകുന്ന യുവത്വങ്ങളുടെ കഥ പറയുന്ന ഒരു പ്രണയ കഥയാണ് ഈ മൂവി .. പ്രശസ്ത അഭിനേതാക്കൾ അഭിനയിക്കുന്ന സിനിമയിൽ സുനിൽ സുഗത , വൈക , കോട്ടയം രമേശ് എന്നിവർ അഭിനയിയ്ക്കുന്നു ..

ഈ കാലഘട്ടത്തിന്റെ സിനിമയാണ് ലവ് ഫോർ സെയിൽ”. ഡ്രീം വേൾഡ് പ്രൊഡക്ടിനു വേണ്ടി രാജു ജോസഫ് (ഡോളർ രാജു) നിർമിച്ച സംവിധാനം നിർവഹിച്ച ഈ സിനിമക്കു 4 ഇന്റർനാഷണൽ ഫെസ്റ്റിവൽ അവാർഡ് ഇതിനോടകം ലഭിച്ചു .. ദുബായ് ഫെസ്റ്റിവൽ, കാരവാൻ യൂഎസ എ ഫിലിം ഫെസ്റ്റിവൽ ,ഹുക്കറ്റ് ഇന്റർനാഷ്‌ണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഫിലിം ഫെസ്റ്റിവൽ അവാർഡ് എന്നിവി ട ങ്ങളിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്ര ത്തിനുള്ള അവാർഡ് ലവ് ഫോർ സെയിൽ എന്ന ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു .. സംവിധായകന്റെ മനസ്സറിഞ്ഞ് നടീനടന്മാരും തലത്തിനൊത്ത് ഉയർന്നപ്പോൾ ശരിക്കും ഒരു വിസ്മയമായി മാറി ഈ മൂവി.

ആരും പ്രതീക്ഷിക്കാത്ത ആരും പറയാൻ മടിക്കുന്ന എന്നാൽ പച്ചയായ മനുഷ്യരുടെ ഹൃദയവികാരങ്ങൾ ഒട്ടും ചോർന്നു പോകാതെ ഈ ഫിലിം പ്രേക്ഷകർക്ക് പകർന്നു നൽകുന്നു..

ജോസ് കാടാപുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments