Thursday, July 18, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂൺ 06 | വ്യാഴം ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂൺ 06 | വ്യാഴം ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ആഴമുള്ള അനുഭവങ്ങളുടെ ഉടമമകളാകാം
———————————————————————-

രാജാവും സേവകരും, ഒരു കപ്പൽ യാത്ര നടത്തുകയായിരുന്നു. അവരിൽ ഒരാൾ, ആദ്യമായാണ് കടൽ യാത്ര ചെയ്യുന്നത്. ഒരു മലമുകളിലായിരുന്നു ആയാളുടെ താമസം. യാത്ര തുടങ്ങിയ ഉടൻ തന്നെ അയാൾക്കു ഭയമായി. അയാൾ ബഹളം വയ്ക്കാനും കരയാനും ആരംഭിച്ചു. ഭക്ഷണം കഴിക്കാതായി. ഉറക്കം നഷ്ടപ്പെട്ടു. രണ്ടു ദിവസം കൊണ്ട് സഹയാത്രികർക്കു ക്ഷമ നശിച്ചു. രാജാവ് അയാളെ കടലിൽ എറിയാൻ നിർദ്ദേശിച്ചു. അവർ അപ്രകാരം ചെയ്തു. വെള്ളം കുടിച്ചയാൾ മുങ്ങിച്ചാകാറായപ്പോൾ അയാളെ തിരിച്ചു കയറ്റി. പിന്നീടയാൾ ഒരു ശബ്ദവും ഉണ്ടാക്കാതെ, കപ്പൽയാത്ര ആസ്വദിക്കാൻ തുടങ്ങി. കൂടെയുള്ളവർ രാജാവിനോട് ചോദിച്ചു: “ഇയാൾ എങ്ങനെയാണ് ശാന്തനായത് ?” രാജാവു പറഞ്ഞു: “മുങ്ങിത്താഴൻ തുടങ്ങിയവൻ മുട്ടോളം വെള്ളം കണ്ടാൽ പേടിക്കില്ല”.

അനുഭവങ്ങളുടെ ആഴമാണ് അതിജീവനത്തിൻ്റെ ആദ്യപടി. കയത്തിൽ നിന്നു കയറി വന്നവൻ്റെ ആത്മവിശ്വാസം, കരയിൽ ഇരിക്കുന്നവർക്ക് ഉണ്ടാകില്ല. അനുഭവങ്ങളില്ലാത്തവർ — അതു് സുഖാനുഭവമോ, ദു:ഖാനുഭവമോ ആകാം —
നിർവികാരതയുടെ നേർ രേഖയിൽ മാത്രം സഞ്ചരിക്കുന്നവർ ആയിരിക്കും. ദുർബ്ബല നിമിഷങ്ങളിൽ അവർ ഭയചകിതരാകും.

ഏകാനുഭവ പാഠശാലകളാകരുത് നമ്മുടെ ജീവിതം. കൊടുമുടികളിൽ മാത്രമല്ല, ഗർത്തത്തിലും ജീവിക്കണം. ശൈത്യവും ഉഷ്ണവും അറിഞ്ഞിരിക്കണം. ആദ്യാനുഭവങ്ങർ അമ്പരപ്പുളവാക്കിയേക്കാം. പക്ഷെ, അടിപതറരുത്. ശീലങ്ങളിൽ നിന്നാണ് ശേഷികൾ രൂപപ്പെടുന്നത് . അപരിചിതമായവയെല്ലാം, ആദ്യം അസ്വസ്ഥത ഉളവാക്കിയേക്കാം. അനുദിന ജീവിതത്തിൻ്റെ ഭാഗമാകുമ്പോൾ, നാമവയോടു പൊരുത്തപ്പെട്ടു കൊള്ളും.
ആയിരുന്ന അവസ്ഥകളുടെ ഓർമ്മക്കൂട്ടുകൾ, ആയിരിക്കുന്ന അവസ്ഥകളുടെ അനുഭൂതികളെ ഇല്ലാതാക്കരുത്.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments