Thursday, July 18, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 06 | വ്യാഴം ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 06 | വ്യാഴം ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

നമ്മുടെ എല്ലാം ജീവിതം പകരുടെയും അധ്വാനത്തിലൂടെയാണ്‌ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്‌. നമുക്ക്‌ ജീവിതം ഒരുക്കി തരുന്നവരെ നാം നമ്മുടെ ജോലിക്കാർ എന്നോ ഭൃത്യർ എന്നോ ഒക്കെ വിളിക്കും .പക്ഷേ അവർ ഇല്ലാതെ നാം പലരുടെയും ജീവിതം മുന്നോട്ടു പോകില്ല ഏന്നതാണ്‌ സത്യം

നമ്മുടെ ജോലിക്കാർ മാത്രമല്ല നമുക്കായ്‌ പണിയെടുക്കുന്ന വേറെയും നിരവധി പേരുണ്ട്‌. പത്രം ഇടുന്നവർ, പാൽ കൊണ്ടു വരുന്നവർ, മൽസ്യവുമായി വരുന്നവർ എന്ന് തുടങ്ങി പലരും നമ്മുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു .

ഒരു ദിവസം അവരിൽ ആരെങ്കിലും മുടക്കമായാൽ പലരും അവരെ മനസ്സിലെങ്കിലും ശപിക്കാറുണ്ട്‌. ഏന്നാൽ അവനും ജീവിതം ഉണ്ടെന്നും കുടുംബം ഉണ്ടെന്നും. പ്രാരാബ്ദങ്ങൾ ഉണ്ടെന്നും നാം മറന്നു പോവുന്നു.നമുക്ക്‌ ജീവിതം ഒരുക്കി തരുന്നവരുടെ ജീവിതത്തെ കുറിച്ചുള്ള അജ്ഞതയാണ്‌ ക്ഷമ അർഹിക്കാത്ത തെറ്റ്‌.

അവർ അന്യന്റെ പരിചാരകൻ ആകുന്നത്‌ അവനവന്റെ നിലനിൽപ്പിന്‌ വേണ്ടിയാണ്‌. ആത്മാഭിമാനത്തോടെ അത്‌ ചെയ്യുന്നത്‌ ആരുമറിയാത്ത പല സങ്കടങ്ങളും ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടാകും .

മറ്റുള്ളവർക്ക്‌ സുഖസൗകര്യങ്ങൾ ഒരുക്കുന്നവരോട്‌ സുഖമാണൊ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടാകില്ല . എന്തെങ്കിലും പോരായ്മകൾ കണ്ടാൽ അവർ അധിക്ഷേപിക്കപ്പെടുകയും ചെയ്യും .

അധ്വാന ശേഷിയുള്ളപ്പോൾ കൂടെ നിർത്തുകയും അത്‌ കഴിയുമ്പോൾ ചണ്ടി പോലെ വലിച്ചെറിയുകയും ചെയ്യപ്പെടുന്നതാണ്‌ ഇവരിൽ പലരുടെയും ജീവിതം. അവരോട്‌ ഇടയ്ക്ക്‌ എങ്കിലും നല്ല വാക്കുകൾ പറയാൻ ശ്രമിക്കാം .

വെള്ളി വെളിച്ചത്തിൽ മിന്നി നിൽക്കുന്ന പലരുടെയും പിറകിൽ ആരുമറിയാതെ ഇവർക്കായി പണിയെടുക്കുന്ന നിരവധി പേരുണ്ട്‌ . അവരുടെ വില അറിയാൻ അൽപ്പ നേരത്തേക്ക്‌ എങ്കിലും ഇവരുടെ അസാന്നിധ്യം അനുഭവിക്കണം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments