Thursday, July 18, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 25 | ശനി ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 25 | ശനി ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മടിക്കാതെ അനുമോദിക്കാം
———————————————

ചെത്തുകാരൻ ജോലിയെല്ലാം കഴിഞ്ഞ് മീൻ പിടിക്കാൻ ഇറങ്ങി. പുഴയുടെ തീരത്തെത്തിയപ്പോഴാണ് അയാൾ ഓർത്തത് ചൂണ്ടയെടുത്തുവെങ്കിലും, ഇര എടുക്കാൻ മറന്നുവെന്ന്. അപ്പോഴാണ് തൻ്റെ വായിൽ ഒരു മണ്ണിരയേയും കടിച്ചു പിടിച്ചു കൊണ്ട് ഒരു പാമ്പു പോകുന്നത് അയാൾ കണ്ടത്. പാമ്പിൽ നിന്നും മണ്ണിരയെ പിടിച്ചു വാങ്ങി, പകരം തൻ്റെ പക്കലുണ്ടായിരുന്ന മധുരക്കള്ള് അയാൾ പാമ്പിൻ്റെ വായിൽ ഒഴിച്ചു കൊടുത്തു. അതും കുടിച്ച്, പാമ്പതിൻ്റെ വഴിക്കു പോയി; അയാൾ മീൻ പിടിക്കാനും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ, ആരോ തന്നെ തോണ്ടി വിളിക്കുന്നതു പോലെ, അയാൾക്കു തോന്നി. നോക്കുമ്പോൾ, നേരത്തേ കണ്ട പാമ്പ് കുറെ മണ്ണിര കളേയും കടിച്ചു പിടിച്ചുകൊണ്ടു നിൽക്കുന്നു.

അഭിനന്ദനങ്ങളുടെ അത്ഭുത പ്രവർത്തന ശേഷി, തികച്ചും അപ്രതീക്ഷിതവും അസാധരണവുമായ പ്രകടനങ്ങൾക്കു വഴിയൊരുക്കും. തക്ക സമയത്തും അർഹിക്കുന്ന രീതിയിലും ലഭിക്കുന്ന അംഗീകരങ്ങൾ അസാമാന്യ ഊർജ്ജ പ്രവാഹം തന്നെ സൃഷ്ടിക്കും. അർഹിക്കുന്ന സമയത്ത് കിട്ടേണ്ട അഭിനന്ദനങ്ങൾ കിട്ടിയിരുന്നുവെങ്കിൽ, ഇപ്പോഴുള്ളതിൻ്റെ പതിന്മടങ്ങു ശേഷിയുമായി, പലരും തങ്ങളുടെ പ്രവർത്തന മേഖലകളിൽ ഉണ്ടാകുമായിരുന്നു. നൽകാൻ മടിക്കുന്ന പ്രോത്സാഹനങ്ങൾക്ക് നഷ്ടപ്പെട്ട അനേക അംഗീകാരങ്ങളുടെ കഥ പറയാനുണ്ടാകും.

അന്ത്യദിനത്തിലെ അഭിനന്ദനങ്ങളും, ആദരാജ്ഞലികളും ആത്മാർത്ഥതയുടെ പ്രകടനമായിരിക്കണമെന്നില്ല. ജീവിച്ചിരിക്കുമ്പോൾ പറയാത്ത നല്ല വാക്കുകൾക്കും പ്രചോദനവചനങ്ങൾക്കും, മരണശേഷം എന്തു പ്രസക്തി? അനുശോചന പ്രസംഗങ്ങളേക്കാൾ, അനുമോദന പ്രസംഗങ്ങൾക്കാണ് കൂടുതൽ സ്വാധീനശേഷി.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments