Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ടെന്നസിയിലെ വധശിക്ഷാ പരാജയം: ജയിൽ മേധാവി രാജി വെച്ചു | മലയാളിമനസ്സ്
Saturday, October 24, 2026
Homeഅമേരിക്കടെന്നസിയിലെ വധശിക്ഷാ പരാജയം: ജയിൽ മേധാവി രാജി വെച്ചു

ടെന്നസിയിലെ വധശിക്ഷാ പരാജയം: ജയിൽ മേധാവി രാജി വെച്ചു

പി പി ചെറിയാൻ

പി പി ചെറിയാൻ

ടെന്നസി: ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടലുണ്ടായ ഗുരുതരമായ പിഴവിനെ തുടർന്ന്, സംസ്ഥാന ജയിൽ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ  രാജി വെച്ചു. ക്രിസ്റ്റ പൈക്ക്  എന്ന തടവുകാരിയുടെ വധശിക്ഷ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. മാരകമായ മരുന്ന് നൽകിയിട്ടും ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പായില്ല. തുടർന്ന് അബോധാവസ്ഥയിലായ ഇവർ നിലവിൽ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

ടെന്നസിയിൽ അഞ്ച് മാസത്തിനിടെ വധശിക്ഷ പരാജയപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ യു.എസ് അറ്റോർണി എഡ് സ്റ്റാൻ്റനെ ഗവർണ്ണർ ബിൽ ലീ നിയോഗിച്ചിട്ടുണ്ട്. അതുവരെ പുതിയ വധശിക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചു.

1995-ൽ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് 50 കാരിയായ ക്രിസ്റ്റ പൈക്ക്. ഇൻട്രാവെൻസിലെ (IV) തകരാറ് കാരണം മരുന്ന് രക്തക്കുഴലിലേക്ക് കൃത്യമായി എത്താതിരുന്നതാണ് പിഴവിന് കാരണമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ