Sunday, June 16, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | മെയ് 25 | ശനി ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 25 | ശനി ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ജീവിതത്തിൽ നമുക്കു നേരിടേണ്ടി വരുന്ന പല സാഹചര്യങ്ങളെയും പലപ്പോഴും നമുക്കു മാറ്റാൻ കഴിയണമെന്നില്ല. ഏന്നാൽ അവയോടുള്ള നമ്മുടെ സമീപനത്തെയും മനോഭാവത്തെയും മാറ്റുന്നതിലൂടെ ജീവിതം സജീവവും സക്രിയവുമായി മാറ്റുവാൻ നമുക്ക് കഴിയുമെന്ന് നാം തിരിച്ചറിയുക.

ജീവിത സാഹചര്യങ്ങളും സംഭവങ്ങളും വ്യക്തിത്വങ്ങളും നമ്മുടെ ആഗ്രഹപ്രകാരമോ നമ്മുടെ നിയന്ത്രണത്തിലൊ ആയിരിക്കണമെന്ന് നമുക്ക് ഉറപ്പിക്കാനാവില്ല. ഏന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കുന്നുവെന്നതും നമ്മുടെ സമീപനവും മനോഭാവവും ഏപ്രകാരമായിരിക്കണമെന്നതും നമ്മൾ മാത്രം നിശ്ചയിക്കേണ്ടതാണ്.
മനോഭാവത്തെ ശരിയായ രീതിയിൽ നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും കഴിവും നമ്മുടെ കരങ്ങളിലാണ്.

ഇവിടെയാണ് മനഃസ്ഥിതി മാറ്റൂ, വ്യവസ്ഥിതി മാറുമെന്ന ആശയം ശ്രദ്ധേയമാകുന്നത്.
സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സമകാലിക സമൂഹത്തിൽ ഈ ചിന്തകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് ഞാൻ കരുതുന്നത്.

നമുക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളെ ചൊല്ലി വേവലാതിപ്പെടാതെ, സാഹചര്യങ്ങളെ പഴിച്ച് മനസ്സ് നശിപ്പിക്കാതെ സജീവമാകുവാനും പ്രതീക്ഷയോടെ മുന്നോട്ടു പോകുവാനും ശ്രമിക്കുമ്പോൾ ജീവിതത്തിന്റെ ശരിയായ നിയോഗവും അർഥതലങ്ങളും തിരിച്ചറിയാനാണ് സാഹചര്യമൊരുങ്ങുക.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments