Thursday, June 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 09 |...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 09 | വ്യാഴം

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

സ്വയം വളരാം; മറ്റുള്ളവരെയും വളർത്താം
————————————————————–

ഒരു ആശ്രമാധിപൻ തൻ്റെ വിടവാങ്ങൽ പ്രസംഗം നടത്തുകയായിരുന്നു. അദ്ദേഹം പറഞ്ഞു: “ഹിംസയെ എതിർക്കണം. മനുഷ്യനെയോ, മൃഗങ്ങളെയോ, എന്തിന്, സസ്യങ്ങളെയോ പോലും കൊല്ലുന്നതിനെതിരാണു ഞാൻ. പക്ഷെ, അതിനേക്കാൾ വലിയ കൊലയാളികളുണ്ട് — സമയത്തെ കൊല്ലുന്നവർ, സമ്പത്തു നശിപ്പിക്കുന്നവർ, പ്രവൃത്തിയില്ലാതെ പ്രസംഗിച്ച്, വാക്കുകളെ കുല ചെയ്യുന്നവർ. എല്ലാറ്റിനുമുപരി, ഇഷ്ടമില്ലാത്തതു ചെയ്തും, ഇഷ്ടമുള്ളതു ചെയ്യാതിരുന്നും സ്വയം നശിക്കുന്നവർ”.

ശിക്ഷാ നിയമത്തിനു കീഴിൽ വരുന്ന കുറ്റങ്ങളെ മാത്രം തെറ്റുകളായിക്കണ്ട്, അവയൊന്നും ചെയ്യാത്തതു കൊണ്ട് സ്വയം നല്ലവരായിക്കണ്ടു ജീവിക്കാനാണ് എല്ലാവർക്കും ഇഷ്ടം. നിയമം ലംഘിക്കുന്നവർ മാത്രമല്ല, ജീവിക്കുന്ന സാഹചര്യങ്ങളോടും, സഹജീവികളോടും, ആ പമര്യാദയായും നിരുത്തരവാദപരമായും പെറുമാറുന്നവരേയെല്ലാം, ശിക്ഷാർഹരായി കണ്ടിരുന്നുവെങ്കിൽ, ഓരോ വീടിനുള്ളിലും തടവറകൾ നിർമ്മിക്കേണ്ടി വരുമായിരുന്നു.

ഒരാൾക്കു ലഭിച്ച അനുഗ്രഹങ്ങളോടും, സാദ്ധ്യതകളോടുമുള്ള നിഷേധാത്മക സമീപനമാണ് ഏറ്റവും വലിയ കുറ്റം. നഷ്ടപ്പെടുത്തിയ സമയത്തിനും, ഉപയോഗിക്കാതിരുന്ന സാദ്ധ്യതകൾക്കും നമുക്കെങ്ങനെ കണക്കു പറയാനാകും.
കുടുംബത്തോടൊപ്പം കുറച്ചു സമയമെങ്കിലും ചെലവഴിക്കാൻ ശ്രമിക്കാത്തവർ, അവരുടെ സ്നേഹിക്കപ്പെടാനുള്ള അവകാശത്തെ, ധ്വംസിക്കുകയല്ലേ ചെയ്യുന്നത്.

കൊല്ലുന്നവനും മോഷ്ടിക്കുന്നവനും മാത്രമല്ല കുറ്റവാളി. സ്വയം ആരെന്നു മനസ്സിലാക്കാത്തവരും, അതിന്നനുസരിച്ചു ജീവിക്കാത്തവരും, കുറ്റവാളികൾ തന്നെ.
മറ്റാരുടെ ഒക്കെയോ ഹേമങ്ങൾക്കു വഴങ്ങി ജീവിതം നയിക്കുന്നവരും, പടിപടിയായി സ്വയഹത്യ തന്നെയാണു നടത്തിക്കൊണ്ടിരിക്കുന്നത്. സ്വയം വളരാൻ ശ്രമിക്കാത്തവരും മറ്റുള്ളവരെ വളരാൻ അനുവദിക്കാത്തവരും, ഹിസ തന്നെയാണു ചെയ്യുന്നത്. സർവ്വേശ്വരൻ ക്ഷമിക്കട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments