Tuesday, January 14, 2025
Homeആരോഗ്യംമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 – 2024 | മെയ് 09...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 – 2024 | മെയ് 09 | വ്യാഴം

ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സമ്പന്നമായ സ്രോതസാണ് കടല. വിളര്‍ച്ച തടയാനും ഊര്‍ജ നില വര്‍ധിപ്പിക്കാനും കടല നല്ലതാണ്.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വളരുന്ന കുട്ടികള്‍ക്കും ഇത് വളരെ ഗുണകരമാണ്. സസ്യാഹാരികള്‍ക്ക് കടലയിലൂടെ പ്രോട്ടീന്‍ ലഭിക്കും. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുളളതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബര്‍ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

ഉയര്‍ന്ന ഫൈബര്‍, ആന്റിഓക്സിഡന്റ്, ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ കടലയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നു. മുഖം വൃത്തിയാക്കാനും കടല ഉപയോഗിക്കാം. കടല പേസ്റ്റ് മഞ്ഞളില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. 15 മിനിറ്റ് മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെളളത്തില്‍ മുഖം കഴുകുക. വാര്‍ധക്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാടുകള്‍ കുറയ്ക്കാനും മുഖം തിളങ്ങാനും സഹായിക്കുന്നു.

കടലയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ പതുക്കെ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുകയും അതുവഴി ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുടികൊഴിച്ചില്‍ തടയാനും കടല നല്ലതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments