Wednesday, June 12, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 – 2024 | മെയ് 09 | വ്യാഴം

🌺 ശുഭദിനം 🌺 – 2024 | മെയ് 09 | വ്യാഴം

അർച്ചന കൃഷ്ണൻ

” ആഗ്രഹമില്ല അഭിപ്രായമില്ലെങ്കിലോ
ജീവിതം ശാന്തം പൂർണ്ണം “

കുഞ്ഞുണ്ണി മാഷ്

ഒരു വ്യക്തി വാക്കുകളിൽ ദാനവും പ്രവൃത്തിയിൽ ലാഭവും ലക്ഷ്യമിടുന്നുവെങ്കിൽ ആദരവും ആഗ്രഹിക്കുന്നു. ഇവർ ചില അവസരങ്ങളെ സ്വാർഥമായി ഉപയോഗപ്പെടുത്താനോ, ആരുടെയെങ്കിലും മുന്നിൽ ആളാകാനോ, എനിക്ക് സാധിക്കുമെന്നു തെളിയിക്കാനായി മാത്രം ദാനം പോലെ പലതും ഏറ്റെടുക്കുന്നവരുണ്ട്. അവർ അവരുടെ സ്വാർത്ഥ നേട്ടങ്ങളും ലാഭവും മാത്രമാണ് ലക്ഷ്യമാക്കുന്നത്.

ഒരാളുടെ ബലഹീനത മുതലെടുത്തു ദാനമായി നൽകിയതിനെ എടുത്തു പറഞ്ഞു മേനി നടിക്കുന്നവരും, അതിനെ തിരികെ വാങ്ങാൻ ശ്രമിക്കുന്നവരും എത്ര തരം താഴ്ന്നവരാണ്. വലം കൈ കൊടുക്കുന്നത് ഇടംകൈ അറിയാതിരിക്കട്ടെ. രഹസ്യത്തിൽ കൊടുക്കുന്നത് പരസ്യത്തിൽ മാനിക്കുന്ന സർവേശ്വരൻ നന്മകൾ ചെയ്യും. കൊടുക്കുന്നത് ആത്മാർത്ഥതയോടെ ആയിരിക്കട്ടെ. അത് പരസ്യമാക്കാതെ എല്ലാവരുടേയും മാന്യത കാത്തുസൂക്ഷിക്കാൻ സാധിക്കട്ടെ.

സ്നേഹത്തോടെ.. സന്തോഷത്തോടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments