Sunday, April 12, 2026
Homeകേരളംനാടിന്റെ ആവശ്യമറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനം സര്‍ക്കാര്‍ ലക്ഷ്യം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍

നാടിന്റെ ആവശ്യമറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനം സര്‍ക്കാര്‍ ലക്ഷ്യം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍

പത്തനംതിട്ട —നാടിന്റെ ആവശ്യമറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. റാന്നി പെരുനാട് പഞ്ചായത്തിലെ വിവിധ അടിസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഭൗമ വിവര പഞ്ചായത്ത് പ്രഖ്യാപനവും റാന്നി പെരുനാട് പഞ്ചായത്ത് ഓഫീസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അധികാര വികേന്ദ്രീകരണം നടത്തിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അധികാര വികേന്ദ്രീകരണം കൊണ്ടുവന്ന നാടിന്റെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ കഴിയുന്നുവെന്നും മന്ത്രി പറഞ്ഞു.

അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com