Wednesday, November 11, 2026
Homeകേരളംമുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിൽ രൂക്ഷ വിമർശനം.

മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിൽ രൂക്ഷ വിമർശനം.

തിരുവനന്തപുരം –മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിൽ രൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം പിണറായി വിജയനെ തിരുത്താൻ കഴിയാത്തതെന്നാണ് വിമർശനം. തെറ്റുകൾ ചൂണ്ടിക്കാട്ടിയെങ്കിൽ സിപിഐക്ക് പിന്തുണ കിട്ടുമായിരുന്നുവെന്നും സർക്കാർ വിരുദ്ധ വികാരമാണ് തോൽവിക്ക് കാരണമെന്നും വിമർശനം ഉയർന്നു.

പിണറായിയെ ഇനി ആക്രമിക്കുന്നതിൽ അർത്ഥമില്ലെന്ന് യോഗത്തിൽ നേതാക്കൾ പറഞ്ഞു. ജനം തോൽപ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തിയിട്ട് കാര്യമില്ലെന്ന് വിമർശിച്ചു. കൂടാതെ ഇപി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും തിരിച്ചടിയായെന്ന് നേതാക്കൾ നവിലിയിരുത്തി. ജനം എങ്ങനെ ചിന്തിക്കുന്നെന്ന് നേതാക്കൾ അറിയുന്നില്ലെന്ന് സംസ്ഥാന എക്‌സിക്യൂട്ടിവ് വിമർശിച്ചു.

നേരത്തെ മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കൗൺസിലുകൾ രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അത് തുറന്ന് പറയാനുള്ള ആർജ്ജവം സിപിഐ നേതൃത്വം കാണിക്കണമെന്നുമാണ് യോ​ഗങ്ങളിൽ ഉയരുന്ന അഭിപ്രായം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ