Friday, May 17, 2024
Homeകേരളംകോട്ടയ്ക്കൽ സുധീർ വിരമിച്ചു.

കോട്ടയ്ക്കൽ സുധീർ വിരമിച്ചു.

കോട്ടയ്ക്കൽ. പ്രമുഖ കഥകളി നടൻ കോട്ടയ്ക്കൽ സുധീർ പിഎസ് വി നാട്യസംഘത്തിൽ നിന്നു വിരമിച്ചു. രാജ്യത്തിനു അകത്തും പുറത്തുമായി ഒട്ടേറെ വേഷങ്ങൾ കെട്ടിയാടിയിട്ടുണ്ട് ഈ കലാകാരൻ. 1979 ജൂണിലാണ് നടുവട്ടം രായിരനെല്ലൂർ സ്വദേശിയായ സുധീർ (58) വേഷവിദ്യാർഥിയായി നാട്യസംഘത്തിലെത്തിയത്.

കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായർ, കോട്ടയ്ക്കൽ ഗോപി നായർ, കോട്ടയ്ക്കൽ അപ്പുനായർ, മങ്ങാട്ട് നാരായണൻ നായർ, കോട്ടയ്ക്കൽ കുട്ടികൃഷ്ണൻ നായർ, കോട്ടയ്ക്കൽ ശംഭു എമ്പ്രാന്തിരി, കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർ തുടങ്ങിയവരുടെ ശിക്ഷണത്തിൽ 10 വർഷത്തെ പഠനം. 1989 മുതൽ നാട്യസംഘത്തിലെ സ്ഥിരാംഗമായി.
കൃഷ്ണൻ, നളൻ, ശിശുപാലൻ തുടങ്ങിയ വേഷങ്ങൾക്കെല്ലാം അരങ്ങിൽ പൂർണതയേകി. ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: ബിന്ദു. മകൻ: വിഷ്ണു. മരുമകൾ: ശ്രുതി.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments