Friday, January 17, 2025
HomeUncategorizedവേനല്‍ ചൂട് ഈ വീട്ടില്‍ ഇല്ല ; കോന്നിയിലെ ഈ വീട്ടില്‍ കുളിര്‍മ്മ

വേനല്‍ ചൂട് ഈ വീട്ടില്‍ ഇല്ല ; കോന്നിയിലെ ഈ വീട്ടില്‍ കുളിര്‍മ്മ

വേനല്‍ ചൂട് ഈ വീട്ടില്‍ ഇല്ല ; കോന്നിയിലെ ഈ വീട്ടില്‍ കുളിര്‍മ്മ

ചുട്ടുപൊള്ളുന്ന അന്തരീക്ഷം . രാത്രി പോലും വേവ് . കേരളം വെന്ത് ഉരുകുമ്പോള്‍ ഈ വീടും പരിസരവും തികച്ചും പ്രകൃതിയുടെ തണലില്‍ ആണ് .ഇവിടെ ചൂടില്ല . കുളിര്‍മ്മ മാത്രം . വരിക ഈ പറമ്പിലേക്ക് .ഏവര്‍ക്കും സ്വാഗതം .

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതമാണ് ഈ വീട്ടുടമയ്ക്ക് ഉള്ളത് . പേര് സലില്‍ വയലാത്തല . ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ ജനകീയന്‍ . വായന ശാലയുടെ അമരക്കാരന്‍ . കോന്നി പബ്ലിക്ക് ലൈബ്രറിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്കരിച്ച ആള്‍ .ഒപ്പം സഹകരണ പ്രസ്ഥാനങ്ങളെ വളര്‍ത്തി വലുതാകി നാടിന് നന്മ ചെയ്ത സഹകാരി .

നാട്ടില്‍ വൃക്ഷങ്ങള്‍ വേണം എന്ന് പറയുന്ന പ്രകൃതി സ്നേഹി . ഈ വീട്ടിലേക്കു കടന്നു വരിക . ഈ കുടുംബം പൂര്‍ണ്ണമായും പ്രകൃതിയെ സ്നേഹിച്ചതിന്‍റെ ഫലം പ്രകൃതി തിരിച്ചു നല്‍കുന്നു . ഈവീട്ടിലും പറമ്പിലും സൂര്യ കോപം ഇല്ല . കാരണം ചുറ്റും വളര്‍ന്നു പന്തലിച്ച വട വൃഷം . സദാ സമയവും ഈ പറമ്പില്‍ കുളിര്‍മ . ഏറെ ശുദ്ധ വായു . മണ്ണില്‍ സൂക്ഷ്മ ജീവികള്‍ വിഹരിക്കുന്നു . മരങ്ങളില്‍ നിറയെ കായ ഫലം .അത് കഴിക്കാന്‍ ജീവ ജാലങ്ങള്‍ .തികച്ചും പ്രകൃതി സംരക്ഷണം ഉറപ്പു വരുത്തിയ ഈ വീട് കാണുക . ചൂടില്‍ നിന്നും ആശ്വാസം പകരാന്‍ ഓടി എത്തുവാന്‍ പറ്റിയ ഇടം . ഈ കുളിര്‍മ്മ ഒന്ന് നേരിട്ടു കാണുക . ഏവര്‍ക്കും സ്വാഗതം . കോന്നി മങ്ങാരത്തിന്‍റെ ഐശ്വര്യം ആണ് ഈ വീട് . കാരണം വൃക്ഷ സംരക്ഷണം ആണ് ഈ വീട്ടില്‍ ഉള്ളവരുടെ ആശയം .സ്വന്തം വീട്ടില്‍ നിന്നും ആശയം ജനതയ്ക്ക് പകര്‍ന്നു നല്‍കുന്നു . ഈ വീട്ടില്‍ ഉഷ്ണ തരംഗം ഇല്ല . ചൂടിന്‍റെ കാഠിന്യം ഇല്ല ,സദാ സമയവും പ്രകൃതി ഒരുക്കിയ തണുപ്പ് മാത്രം . വരിക ,ഈ വീട് കാണുക ..അനുഭവിച്ചു അറിയുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments