Friday, October 2, 2026
Homeകേരളംബിജെപി സംസ്ഥാന ഓഫീസിന് നേരെ അക്രമമെന്ന് പരാതി; മാരാർജി ഭവന് നേരെ ബിയർ കുപ്പി എറിഞ്ഞു

ബിജെപി സംസ്ഥാന ഓഫീസിന് നേരെ അക്രമമെന്ന് പരാതി; മാരാർജി ഭവന് നേരെ ബിയർ കുപ്പി എറിഞ്ഞു

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസിന് നേരെ അക്രമമെന്ന് പരാതി. ഓഫീസിനു നേരെ ബിയർ കുപ്പി എറിഞ്ഞെന്നു ആരോപണം. ഇന്ന്ലെ തിരുവനന്തപുരം ഡിസിസി ഓഫീസിലേക്കും ബ്ലോക്ക് ഓഫിസിലേക്കും ആക്രമണം നടന്നിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവർ ബിജെപി പ്രവർത്തകരാണ്. ഇതിന് പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാന ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. സംഭവ സ്ഥലത്തേക്ക് ബിജെപിയും മുതിർന്ന നേതാക്കൾ എത്തിച്ചേരും.

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ രാത്രിയുടെ മറവിൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി പറഞ്ഞു. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തപ്പോൾ അക്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന് ചേർന്നതല്ല. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബിജെപി വ്യക്താമാക്കി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് നേരെ ഇന്ന് പ്രതിഷേധം ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. നെയ്യാറ്റിൻകരയിലെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം.

കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് നേരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിമാർക്കെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം ആരംഭിച്ചിരുന്നു. കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ