Saturday, September 19, 2026
Homeകേരളംകോഴിക്കോട് കത്തികാണിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് കത്തികാണിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് കത്തികാണിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. കൊളത്തറ സ്വദേശി കുന്നത്ത് താഴം വീട്ടിൽ മിർഷാദ് കെ ടിയെ വെള്ളയിൽ പൊലീസും സിറ്റി ക്രൈം സ്‌കോഡും ചേർന്ന് പിടികൂടി. 2026 ജൂലൈയിലായിരുന്നു സംഭവം.

പുലർച്ചെ ബീച്ച് ലയൺസ് പാർക്കിൽ ഇരിക്കുകയായിരുന്ന കൊടുവള്ളി സ്വദേശികളായ യുവാക്കളെ പ്രതിയും സുഹൃത്തും പൊലീസ് ട്രെയിനീസ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി പണം ആവശ്യപ്പെടുകയായിരുന്നു. അതിൽ കൊണ്ടു പോകുകയായിരുന്നു. തുടർന്ന് യുവാവിൻ്റെ പരാതിയിൽ വെള്ള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെപ്പറ്റി മനസിലാക്കുകയും ബീച്ചിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രതിയ്‌ക്കെതിരെ വേറെയും കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഈ കേസിലെ കൂട്ടുപ്രതി ആദിൽ റൈഫാൻ പിടിയിലായി. കണ്ണൂർ ജില്ലാ ജയിലിൽ റിമാൻ്റിൽ കടന്നുവരുന്നു. വെള്ളയിൽ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഹരീഷ്, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫീസർ ഷിജു സിറ്റി ക്രൈം സ്കോഡ് അംഗമായ അബ്ദുറഹിമാൻ, ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ