എക്സൈസ് വകുപ്പിൻ്റെ ‘ഓപ്പറേഷൻ ശുദ്ധി’യിലൂടെ കള്ള് ഷാപ്പുകളിൽ ടച്ചിങ് നൽകുന്നതിൽ നിയന്ത്രണം. പാക്കറ്റിൽ അല്ലാതെ വിതരണം ചെയ്യുന്നവയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ ലൈസൻസ് വേണം.
കോട്ടയത്ത് ഷാപ്പിൽ മീൻ തലക്കറി കഴിച്ച ഒരാൾ മരിച്ച സാഹചര്യത്തിലാണ് നടപടി. പുഴുങ്ങിയ മുട്ട നൽകണമെങ്കിൽ പോലും ലൈസൻസ് വേണമെന്ന കടുത്ത നിബന്ധനകളിൽ ഷാപ്പ് മുതലാളിമാർ പ്രതിഷേധത്തിൽ ആണെങ്കിലും ഉപഭോക്താക്കൾ തീരുമാനത്തെ ഇരു കൈ നീട്ടി സ്വീകരിക്കുകയാണ്.



