അരൂർ: കൗതുകക്കാഴ്ചയായി വേമ്പനാട് കായലില്‍ ഒഴുകിയെത്തിയ പൂക്കളം. വിവിധ നിറങ്ങളിലുള്ള കയാക്കുകളും കുട്ടവഞ്ചികളും പൂക്കളത്തിന് ചുറ്റും അണിനിരന്നതോടെ കാഴ്ചക്കാർക്ക് അതൊരു ദൃശ്യവിരുന്നായി. പെരുമ്പളത്തെ പെക്വിനോ കയാക്കിങ് ആൻഡ് വാട്ടർ സ്പോർട്സ് ക്ലബ്ബും സാംസ്കാരിക കൂട്ടായ്മയായ പി സി സിയും ചേർന്നാണ് ഒഴുകും പൂക്കളം ഒരുക്കിയത്.
പെരുമ്പളം ന്യൂ സൗത്ത് ജെട്ടിക്ക് സമീപമാണ് പൂക്കളം തയ്യാറാക്കിയത്. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. കപ്പപ്പായൽ ആഫ്രിക്ക ആഫ്രിക്കൻ പായൽ കൂട്ടിക്കെട്ടി പൂക്കളത്തിനുള്ള അടിത്തറയൊരുക്കി. പായലിൻ്റെ ഇലകൾ
10 കിലോയോളം വിവിധ നിറങ്ങളിലുള്ള പൂക്കളാണ് പൂക്കളത്തിനായി ഉപയോഗിച്ചത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം പെരുമ്പളത്തേക്ക് പാലം വന്നതിൻ്റെ സന്തോഷം പങ്കിടുന്നതും പരിപാടിയുടെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു



