മലപ്പുറം . മലപ്പുറം ജില്ലയിലെ വെട്ടത്തൂരില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങള്‍ മരിച്ചു. വെട്ടത്തൂര്‍ എഴുതല സ്വദേശികളായ പട്ടിക്കുത്തന്‍ ഹംസയുടെ മക്കളായ ഫാസില്‍ (30), സാഹിര്‍ (36) എന്നിവരാണ് മരിച്ചത്.
കീഴാറ്റൂര്‍ നിരന്നപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ വെച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിഫാമില്‍ ജോലിചെയ്യുന്നതിനിടയില്‍ ഇവര്‍ക്ക് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.



