പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശിയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം . ഇന്ന് പുലർച്ചെ അഞ്ചേമുക്കാലൊടെയായിരുന്നു സംഭവം. ഡ്രൈവർ തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്.
കണ്ടെയ്നർ ലോറിയും മറ്റോരു ലോറിയും കൂട്ടിയടിച്ചു. അപകടത്തിൻ പിന്നാലെ തീ ആളിക്കത്തുകയായിരുന്നു . അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്. മൃതദേഹം പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.



