ദുബായിൽ വാഹന ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളിയുൾപ്പെടെ ഒരാൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ ആണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
ഷെയ്ഖ് സായിദ് റോഡിനോട് ചേർന്നുള്ള ഒരു വാഹന ഷോറൂമിൽ തിങ്കളാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിച്ചതിൻ്റെ ആഘാതത്തിൽ ഷോറൂം തകർത്തു.
ദുബായ് സിവിൽ ഡിഫൻസും പൊലീസും പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഷിജിൻ പോൾ മരിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കളെ അറിയിച്ചു. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



