Friday, September 18, 2026
Homeഅമേരിക്കകാനഡയിൽ മലയാളി ആരോഗ്യപ്രവർത്തകൻ ജിന്റോ ജോസ് അന്തരിച്ചു

കാനഡയിൽ മലയാളി ആരോഗ്യപ്രവർത്തകൻ ജിന്റോ ജോസ് അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

ആൽബർട്ട: കാനഡയിലെ ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ജീവനക്കാരനും മലപ്പുറം പെരിന്തൽമണ്ണ മലപ്പറമ്പ് സ്വദേശിയുമായ ജിന്റോ ജോസ് (ഓഗസ്റ്റ് 3, 2026) കാനഡയിൽ അപ്രതീക്ഷിതമായി നിര്യാതനായി.

2012-ലാണ് ജിന്റോ ജോസ് കാനഡയിലേക്ക് കുടിയേറിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആൽബർട്ട ഹെൽത്ത് സർവീസസിൽ ആത്മാർത്ഥതയോടെ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സൗമ്യമായ പെരുമാറ്റം, സഹൃദയ സ്വഭാവം, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയിലൂടെ സഹപ്രവർത്തകരുടെയും മലയാളി സമൂഹത്തിന്റെയും പ്രിയങ്കരനായി അദ്ദേഹം അറിയപ്പെട്ടിരുന്നു.

ജിന്റോ ജോസിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

പരേതന് ഭാര്യയും, എട്ടും, രണ്ടും വയസ്സുള്ള രണ്ട് മക്കളും ഉണ്ട്. (മകനും,മകളും)

സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.

വാർത്ത: പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ