Friday, August 7, 2026
Homeഅമേരിക്കയുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശി ലെസ്ലി കെ. ജോൺ (39) അന്തരിച്ചു

യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശി ലെസ്ലി കെ. ജോൺ (39) അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

പത്തനംതിട്ട / യുകെ: യുകെയിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശിയായ ലെസ്ലി കെ. ജോൺ (39) അന്തരിച്ചു. ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ പുത്തൻകാവിൽ കെ. കോശിയുടെയും ഹിൽഡാ കോശിയുടെയും മകനാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി ചെയ്യുന്നതിനിടെയാണ് ലെസ്ലി പെട്ടെന്ന് കുഴഞ്ഞുവീണത്. സഹപ്രവർത്തകർ ഉടൻ തന്നെ ആംബുലൻസിനെ വിവരമറിയിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അഞ്ച് വർഷം മുമ്പാണ് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനുമൊപ്പം പുതിയൊരു ജീവിതം സ്വപ്നംകണ്ട് ലെസ്ലി യുകെയിലേക്ക് കുടിയേറിയത്. അവിടെ കെല്ലി കമ്മ്യൂണിക്കേഷൻസ് സ്ഥാപനത്തിന്റെ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. സൗമ്യമായ പെരുമാറ്റവും ആത്മാർത്ഥമായ സേവനവും കൊണ്ട് സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹവും ആദരവും നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.

നിലവിൽ ലെസ്ലിയുടെ മൃതദേഹം ഹാരോയിലെ നോർത്ത്‌വിക് പാർക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരവും നയതന്ത്രപരവുമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ