ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാൻ്റെ പരിപാടിയിൽ ഗുണ്ടാ നേതാവ്. തൃശ്ശൂർ ഒല്ലൂർ സ്വദേശി ജിത്തു മോനാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെ രമേശ് ചെന്നിത്തലയുടെ പരിപാടിയിൽ പങ്കെടുത്തത്. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ നടന്ന ഓപ്പറേഷൻ തൂഫാൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ ഗുണ്ടാ നേതാവും പങ്കെടുത്തു.
പരിപാടിയിലെത്തിയ ജിത്തുമോൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പരിപാടിയുടെ പ്രധാനപ്പെട്ട കാഴ്ചകളും നിമിഷങ്ങളും റീൽസാക്കി പോസ്റ്റ് ചെയ്തതാണ് സംഭവം വിവാദമായത്. ജിത്തുമോൻ പരിപാടിയിൽ പങ്കെടുത്ത നേതാക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും വളരെ അടുപ്പമുള്ളത് പോലെ ഇടപെടുന്നതും സോഷ്യൽ മീഡിയയിൽ വൈറലായ റിയലിൽ വ്യക്തമായി കാണാം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്.
റീൽസ് വിവാദമായതോടെ ഇൻ്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ജിത്തു മോനെ ഒല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ചോദ്യം ചെയ്തു. താനല്ല മറ്റാരോ ആണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായാണ് വിവരം



