Thursday, August 27, 2026
Homeകേരളംകെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 2 പേർക്ക് ഗുരുതര പരിക്ക്

കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 2 പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം. കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഇലക്ട്രിക് ബസാണ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് പാഞ്ഞു കയറിയത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഇന്നലെ രാവിലെയായിരുന്നു തലസ്ഥാനത്തെ ഞെട്ടിച്ച അപകടം നടന്നത്. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസിനായി റോഡിലേക്ക് ഇറങ്ങുമ്പോൾ ഇലക്ട്രിക് ബസാണ് അപകടമുണ്ടാക്കിയത്. ഡിപ്പോയുടെ കവാടം കടന്ന് മുന്നോട്ട് എടുത്ത ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിന് എതിർവശത്തുള്ള കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ശക്തമായ ഇടിയിൽ കടയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടസമയത്ത് കടയിലുണ്ടായിരുന്നവർക്കും വഴിയാത്രക്കാരനുമാണ് ഗുരുതരമായി പരിക്കേറ്റത്. റോഡിനരികിൽ ഉണ്ടായിരുന്ന ഭിന്നശേഷിക്കാരൻ രക്ഷപ്പെട്ടത് തലനാഴിക്ക്

ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ബസിന് പെട്ടെന്ന് സാങ്കേതിക തകരാറാണോ അതോ ഡ്രൈവർക്ക് ഉണ്ടായ അശ്രദ്ധയാണോ അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.നാട്ടുകാരും പോലീസും ചേർന്നാണ് ഉടൻ തന്നെ പരിക്കേറ്റവരെ വാഹനത്തിൽ എത്തിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ രണ്ടുപേരുടെയും നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ