Sunday, July 26, 2026
Homeകേരളംപകർച്ച വ്യാധിക്കാലം: രോഗങ്ങളെ തടയാൻ ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകൾ

പകർച്ച വ്യാധിക്കാലം: രോഗങ്ങളെ തടയാൻ ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകൾ

ചുറ്റുമുള്ള അണുക്കളും രോഗങ്ങളുമുള്ള സാഹചര്യത്തിലാണ് രോഗം വരാതെ കാക്കേണ്ടത് അൽപം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ ഒരു പരിധിവരെ പകര്ച്ചവ്യാധികളിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും രക്ഷപ്പെടാം

  1. കൈകൾ വൃത്തിയായി സൂക്ഷിക്കുക;

കൊവിഡ് കാലത്ത് നമ്മള് പിന്തുടരുന്ന നല്ല ശീലമാണ് ഇടക്കിടെ കൈകൾ സോപ്പിട്ട് കഴുകുക എന്നത്. അതുകൊണ്ട് തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കൈകൾ കഴുകുക. ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറും ചെയ്യാം.

  1. മാസ്‌ക് ധരിക്കുക

രോഗലക്ഷണങ്ങൾ അതായത് ചുമ, തുമ്മൽ ഉള്ളവരും, അവരുമായി ഇടപഴകുന്നവരും മാസ്‌കുകൾ ധരിക്കാൻ ശ്രദ്ധിക്കുക.

3, ചുമ, തുമ്മൽ സമയങ്ങളിൽ ശ്രദ്ധിക്കുക

ഒരിക്കലും കൈകളിലേക്കോ പുറത്തെ വായുവിലേക്കോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാതിരിക്കുക. ഈ അന്തരീക്ഷത്തിലേക്കും കൈകളിലേക്കും അണുക്കളെ പരത്താനിടയാകും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മൂക്കും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മൂടുക. അതോടൊപ്പം ടിഷ്യൂകൾ സുരക്ഷിതമായി വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാനും ശ്രദ്ധിക്കണം.

4, സാമൂഹിക അകലം പാലിക്കുക

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക.

5, ഭക്ഷണ-ജല ശുചിത്വം

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം വേണം കഴിക്കുക.

6, പരിസര ശുചിത്വം

കൊതുക് പോലെയുള്ള രോഗവാഹകരുടെ പ്രജനനം തടയുന്നതിനായി വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com