Sunday, July 26, 2026
Homeകേരളംകൊല്ലം തെന്മലയിലെ പുനര്‍ജനി അഭയകേന്ദ്രത്തിനെതിരെ ഗുരുതര പരാതികള്‍: സ്ഥാപന ഉടമ ബ്രഹ്‌മദാസ് അറസ്റ്റിൽ

കൊല്ലം തെന്മലയിലെ പുനര്‍ജനി അഭയകേന്ദ്രത്തിനെതിരെ ഗുരുതര പരാതികള്‍: സ്ഥാപന ഉടമ ബ്രഹ്‌മദാസ് അറസ്റ്റിൽ

കൊല്ലം തെന്മലയിലെ പുനര്‍ജനി അഭയകേന്ദ്രത്തിനെതിരെ ഗുരുതര പരാതികള്‍. സ്ഥാപനത്തിന്റെ ഉടമ ബ്രഹ്‌മദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഭയകേന്ദ്രത്തില്‍ താമസിച്ചിരുന്ന വയോധികമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, അനധികൃത പണപ്പിരിവ്, അന്തേവാസികളെ സമ്മര്‍ദത്തിലാക്കി പണം വാങ്ങല്‍ തുടങ്ങിയ ആരോപണങ്ങളാണ് സ്ഥാപനത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അന്തേവാസികളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം ഈടാക്കിയിരുന്നുവെന്നതിനൊപ്പം, അഭയകേന്ദ്രത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയതായും പരാതികളുണ്ട്. ഈ ആരോപണങ്ങളിലും അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. അതിനിടെ, പുനര്‍ജനി അഭയകേന്ദ്രത്തില്‍ മുന്‍പ് നടന്നതായി പറയപ്പെടുന്ന ദുരൂഹ മരണങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം പൊതുപ്രവര്‍ത്തകരും വിവിധ സംഘടനകളും ഉയര്‍ത്തിയിട്ടുണ്ട്.

പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അഭയകേന്ദ്രത്തിലെ അന്തേവാസികളെ പത്തനാപുരത്തെ ഗാന്ധിഭവനിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. ഇവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണവും ആരംഭിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മാത്രമല്ല, പുനര്‍ജനി അഭയകേന്ദ്രത്തിന് സാമൂഹ്യനീതി വകുപ്പിന്റെയോ സാമൂഹ്യ ക്ഷേമ വകുപ്പിന്റെയോ ഔദ്യോഗിക അംഗീകാരം ഇല്ലെന്നാണ് പരിശോധന നടത്തിയ കേരള സ്റ്റേറ്റ് സീനിയര്‍ സിറ്റിസണ്‍സ് കമ്മിഷന്‍ വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com