Monday, June 1, 2026
Homeകേരളംപുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാകാത്തതിനാൽ 200 ലക്ഷം സർക്കാർ സ്കൂളുകളിൽ പ്രധാന...

പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാകാത്തതിനാൽ 200 ലക്ഷം സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകരില്ല

തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാകാത്തതിനാൽ 200 ലക്ഷം സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകരില്ല. കോട്ടയം ഇടുക്കി എറണാകുളം കാസർഗോഡ് ജില്ലകളിൽ മാത്രം 139 സ്കൂളുകളിൽ പ്രധാന അധ്യാപകരില്ലാത്തത്.

അധ്യാപകർക്കുള്ള പ്രമോഷൻ നടപടികൾ വേഗത്തിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആകെയുള്ള 20 പ്രതിനിധി ഡിഡിഇ തസ്‌തികകളിൽ ഒമ്പതെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്.

പുതിയ അധ്യായന വർഷം തുടങ്ങിയിട്ടും സംസ്ഥാനത്തെ പല സ്കൂളുകളിലും പ്രധാനധ്യാപകരില്ല… 1228 സർക്കാർ ഹൈസ്കൂളുകളിൽ 253 ഇട്ടാണ് പ്രധാനധ്യാപകർ ഇല്ലാത്തത്… 830 സർക്കാർ ഹയർസെക്കൻ്ററി 99 ഇടത്തും അവസ്ഥ ഇതുതന്നെ. ഇടുക്കിജില്ലയിൽ 85 ൽ 39 ഹൈസ്കൂളുകളിലും കാസർകോട് 98 ൽ 31 ഇടത്തും എറണാകുളം 101 ൽ 38 ഇടത്തും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

കോട്ടയത്ത് 25 ഹൈസ്കൂളുകളിൽ പ്രധാനധ്യാപകരുടെ ഒഴിവുണ്ട്. ഉന്നതതലങ്ങളിലേക്ക് പോയാലും സ്ഥിതി വ്യത്യസ്തമല്ല. ആകെയുള്ള 20 ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ തസ്തികകളിൽ 9 പേരും ഒഴിഞ്ഞുകിടക്കുന്നു.

ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും മേധാവിമാരില്ലാതെ പ്രതിസന്ധിയിൽ ആവുകയാണ്. 39 ഡിഇഒ തസ്തികകളിൽ പതിനൊന്നിടത്ത് ആളില്ല. വിഎച്ച്എസ്ഇ വിഭാഗത്തിൽ എട്ട് അഡീഷണൽ ഡയറക്‌ടർ (എഡി) തസ്‌തികയിൽ ഒരിടത്ത് മാത്രമാണ് സ്ഥിരം എഡി ഉള്ളത്. കൊല്ലം, ചെങ്ങന്നൂർ, കുറ്റിപ്പുറം, എറണാകുളം, വിഎച്ച്എസ്ഇ ഡയറക്‌ടറേറ്റ് പമ്പും എഡിമാരില്ല. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റവും മരവിപ്പിച്ചിരുന്നു.

താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ സെൻസസ് ഡയറക്‌ടർ ഇറക്കിയ നടപടി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് വന്നതും സർക്കാർ രൂപീകരണം വൈകിയതാണ് പ്രതിസന്ധിക്ക് കാരണം… നടപടികൾ ഇനിയും വൈകിപ്പിച്ചാൽ വിദ്യാലയങ്ങളുടെ പ്രവർത്തനം താറുമാറാകുമെന്ന് അധ്യാപക സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com