സംസ്ഥാനത്തെ സ്‌കൂളുകളിൽ ആഴ്ചയിലൊരു ദിവസം കളർ ഡ്രസ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ.
കളർ ഡ്രസ് എന്നത് ആകർഷകമായ ആശയമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിയുടെ ഈ പ്രസ്‌താവനയോട് മികച്ച പ്രതികരണമാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
അതേസമയം, ബാക്ക് ബെഞ്ച് രീതി ഒഴിവാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാ ക്കി. ആർത്തവ അവധിയെ പോസീറ്റിവായി കാണണമെന്നും ഭ്രഷ്ട് കൽപ്പിച്ചിരു ന്ന പഴയ കാലം കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



