പി പി ചെറിയാൻ
മോണ്ടാനയിലെ ഫ്രോംബർഗിന് സമീപം ക്ലാർക്ക്സ് ഫോർക്ക് നദിയിൽ ട്യൂബിങ് നടത്തുന്നതിനിടെയാണ് വ്യാഴാഴ്ചയായിരുന്നു ഈ സംഭവം. സഹോദരി വെള്ളത്തിൽ അപകടത്തിൽപ്പെട്ടത് കണ്ട് എഫ്രേം അവളെ രക്ഷപ്പെടുത്തുകയായിരുന്നു. സഹോദരിയെ സുരക്ഷിതമായി കരയിലെത്തിക്കാൻ കഴിഞ്ഞെങ്കിലും, എഫ്രേം ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു.
തുടർന്ന് നടത്തിയ തീവ്രമായ തെരച്ചിലിനൊടുവിൽ, പിറ്റേദിവസം ഉച്ചയോടെയാണ് പ്രത്യേക ഡൈവിംഗ് ഉപകരണങ്ങളും ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ച് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ഒൻപത് മക്കളുള്ള കുടുംബത്തിലെ അംഗമായ എഫ്രേമിനെ ബന്ധുക്കളും സുഹൃത്തുക്കളും ഒരു ‘ഹീറോ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ദുഃഖം സൃഷ്ടിച്ചിട്ടുണ്ട്.



