Saturday, November 7, 2026
Homeകേരളംഅടൂരില്‍ സഹകരണ സംഘത്തിലെ ലക്ഷകണക്കിന് രൂപ തട്ടിയെടുത്തു; സി പി ഐ എം നേതാക്കൾക്കെതിരെ മഹിളാ...

അടൂരില്‍ സഹകരണ സംഘത്തിലെ ലക്ഷകണക്കിന് രൂപ തട്ടിയെടുത്തു; സി പി ഐ എം നേതാക്കൾക്കെതിരെ മഹിളാ അസോസിയേഷൻ നേതാവ്

തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തലവേദനയായി അടൂർ സഹകരണ സംഘത്തിലെ ക്രമക്കേട് ആരോപണം. സഹകരണ സംഘത്തിൽ വൻ ക്രമക്കേടാണ് നടന്നതെന്നും അഴിമതിക്ക് കൂട്ടുനിൽക്കാനാകാത്തതിനാൽ രാജിവയ്ക്കുന്നുവെന്ന് പ്രസിഡന്റ് പൊൻതാമര പിള്ള വാർത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ മഹിളാ അസോസിയേഷൻ നേതാവായ പൊൻതാമര പിള്ള അടൂരിലെ മുൻ എംഎൽഎ ഉണ്ണികൃഷ്ണ പിള്ളയുടെ ഭാര്യയാണ്. സി പി എമ്മിന്‍റെ മുന്‍ സംസ്ഥാന നേതാവ് കൂടിയാണ് ഉണ്ണികൃഷണ പിള്ള . ഭാര്യ സി പി എമ്മിന്‍റെ മഹിളാ വിഭാഗമായ മഹിളാ അസോസിയേഷന്‍റെ പത്തനംതിട്ട ജില്ലാ നേതാവ് കൂടിയാണ് .

വാർത്താ സമ്മേളനത്തിൽ ഉണ്ണികൃഷ്ണ പിള്ളയ്‌ക്കൊപ്പമാണ് പത്തനംതിട്ട പ്രസ്‌ക്ലബ്ബിൽ പൊൻതാമര പിള്ളയെത്തിയത്. ബാങ്കിൽ 75 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നതെന്നാണ് ഇവർ പറയുന്നത്. ക്രമക്കേടിന് താൻ കൂട്ടുനിന്നില്ലെന്നും ഇവർ പറയുന്നു. ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപിച്ച ആൾ അറിയാതെ പിൻവലിച്ചു, മാത്രമല്ല ഈ നിക്ഷേപത്തിന്റെ പലിശ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി എന്ന് കരുവാറ്റ സ്വദേശി പരാതി നൽകി.

വ്യാജരേഖ ചമച്ച് മറ്റൊളുടെ പേരിൽ വായ്പയെടുത്തെന്നും അത് നേതാക്കൾ വീതിച്ചെടുത്തെന്നും ഇവർ ആരോപിക്കുന്നു. ഇതടക്കം ചെറുതും വലുതുമായ ക്രമക്കേടുകളാണ് ബാങ്കിൽ നടന്നത്. പൊൻതാമര പിള്ള വെളിപ്പെടുത്തിയത് 75 ലക്ഷത്തിന്റെ ക്രമക്കേടാണ്. ഇത്തരത്തിൽ സ്ഥിരനിക്ഷേപമുൾപ്പെടെ തട്ടിയെടുത്തതിൽ കൂടുതൽ പരാതികൾ വരുമെന്നാണ് വിവരം. പൊൻതാമര പിള്ള വെളിപ്പെടുത്തിയ വിവരങ്ങൾ സഹകരണ വകുപ്പിന്റെ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനായി പരിശോധിച്ചപ്പോഴാണ് തന്റെ ഒപ്പുപോലും വ്യാജമായി ഇട്ട് തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായതെന്ന് പൊൻതാമര പിള്ള പറയുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ സി പി എം നേതാക്കളുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ല. പാർട്ടി നേതാക്കൾ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇത് തന്റെ മേൽ കെട്ടിവയ്ക്കുമെന്ന ഭീതിയിലാണ് പൊൻതാമര പിള്ള വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നത്. മുൻ പ്രസിഡന്റും നിലവിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രനെതിരെയാണ് ഇവർ പ്രധാനമായും ആരോപണങ്ങളുന്നയിക്കുന്നത്. ബാങ്കിൽ കംപ്യൂട്ടർ വത്കരണം കൊണ്ടുവരുന്നതിന് മുമ്പുള്ള രേഖകൾ നശിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.

2024 നവംബർ ഒന്നിനാണ് പൊൻതാമര പിള്ള സഹകരണ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. സിപിഎം നേതൃത്വത്തിലുള്ളവർ ഏറെക്കാലമായി ഭരണസമിതിയിലുള്ളതാണ് അടൂർ സഹകരണ സംഘം. നേതാക്കളുടെ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്തതിനാൽ തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ജീവനക്കാരും തന്നോട് സഹകരിക്കുന്നില്ലെന്നും അഴിമതിക്ക് കൂട്ടുനിൽക്കാൻ വയ്യാത്തതിനാൽ രാജിവയ്ക്കുന്നുവെന്നുമാണ് പൊൻതാമര പിള്ള പറയുന്നത്.

ലക്ഷകണക്കിന് രൂപയുടെ കൊള്ള നടത്തിയ ആളുകള്‍ക്ക് എതിരെ നിയമ നടപടികള്‍ ഉണ്ടാകണം എന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചു . ബാങ്കിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സമരം നടന്നു . സഹകാരികളുടെ ലക്ഷകണക്കിന് രൂപ കൊള്ളയടിച്ച സി പി എം നേതൃത്വം അടൂരിലെ വോട്ടര്‍മാരോട് പരസ്യമായി മാപ്പ് പറഞ്ഞ് കൊള്ളയടിച്ച തുക തിരികെ സഹകാരികള്‍ക്ക് നല്‍കണം എന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചു .വരും ദിവസം ശക്തമായ സമര പരിപാടികള്‍ സഹകരണ ബാങ്കിന് മുന്നില്‍ ഉണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ