Saturday, November 7, 2026
Homeകേരളംകേരളത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തുരങ്കം വെക്കുന്നു ; പിണറായി വിജയൻ

കേരളത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തുരങ്കം വെക്കുന്നു ; പിണറായി വിജയൻ

കോന്നി : കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തുരങ്കം വെക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോന്നിയിൽ എൽ. ഡി. എഫ് സ്ഥാനാർഥി അഡ്വ. കെ. യു ജനീഷ് കുമാറിന്റെ വിജയത്തിനായി ചേർന്ന എൽ. ഡി. എഫ് കോന്നി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു. ഡി. എഫ് ഭരണത്തിൻ കീഴിൽ കേരളം വികസന മുരടിപ്പ് നേരിടുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുന്നത്. ജനങ്ങൾ എൽ. ഡി. എഫ് മുന്നണി സർക്കാരിൽ അർപ്പിച്ച വിശ്വാസം ജനങ്ങൾ നമ്മൾ ഒന്നൊന്നായി നടപ്പിലാക്കി. ഈ വികസന പ്രവർത്തനങ്ങൾ എല്ലാം ജനങ്ങൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ദേശീയ ഹൈവേ കേരളത്തിൽ ഉണ്ടാകില്ല എന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും ഈ കാര്യത്തിൽ നടപടികൾ മുന്നോട്ട് പോയി. യു ഡി എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ദേശീയ ഹൈവേ നിർമ്മാണം തടസപ്പെടുന്നതിന് കാരണമായി തീർന്നത്. എന്താണ് ജനങ്ങളുടെ പ്രാഥമിക ബാധ്യത.

ജനങ്ങളോട് പ്രതിബന്ധതയുള്ള മുന്നണി എന്ന നിലയിൽ കാര്യങ്ങൾ നടപ്പാക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങൾ പൂർത്തിയാക്കാൻ എൽ ഡി എഫ് ന് മാത്രമേ കഴിയുകയുള്ളൂ. നാടിന്റെ ഗതാഗത സൗകര്യം വർധിപ്പിക്കുക എന്നത് പ്രധാനകാര്യമാണ്. ഇതിനായാണ് റോഡുകൾ സഞ്ചാര യോഗ്യമാക്കിയത്.

വികസനങ്ങൾ നടപ്പാക്കാൻ പണം ആവശ്യമാണ്. 2016 ൽ നമ്മൾ അധികാരത്തിൽ വന്നപ്പോൾ ഈ പ്രശ്നമാണ് നാം നേരിട്ടത്. ഇതിന് പരിഹാരമായാണ് കിഫ്‌ബിയിലൂടെ അമ്പതിനായിരം കോടിയേരി രൂപയുടെ പശ്ചാത്തല സൗകര്യം ഒരുക്കും എന്ന് പറഞ്ഞത്. എന്നാൽ ഒരുലക്ഷത്തിൽ അധികം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. എവിടെയായാലും കിഫ്‌ബിയുടെ സാക്ഷ്യംപത്രം കാണുവാൻ സാധിക്കും. ഇതിനെല്ലാം തുടർച്ച വേണമെങ്കിൽ എൽ. ഡി. എഫ് അധികാരത്തിൽ വരണം. ഇത് ജനങ്ങൾക്ക് അറിയാം.

കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. തൊണ്ണൂറ് ശതമാനത്തിലധികം പണവും വികസന മൂലധനത്തിലാണ് ചിലവിടുന്നത്. ഇത് നാടിന് പിന്നീട് വരുമാനമുണ്ടാക്കും. നമ്മൾ വലിയ ദുരന്തങ്ങൾ നേരിട്ടപ്പോഴും കേന്ദ്രം നമ്മളെ സഹായിച്ചില്ല. ഈ മനോഭാവത്തോടെയാണ് കേന്ദ്ര സർക്കാർ നമ്മളെ കാണുന്നത്. മഹാ പ്രളയത്തിൽ പോലും കേന്ദ്രം നമ്മെ അവഗണിച്ചു.

ഏത് പ്രതിസന്ധിയെയും കേരളം അതിജീവിക്കും. എൽ. ഡി. എഫ് എന്നത് കേവലം മൂന്നക്ഷരമല്ല പ്രതിബദ്ധതയുള്ള മുന്നണിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി അധ്യക്ഷത വചിച്ചു. കെ. യു ജനീഷ് കുമാർ,സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,സി പി എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി,സോമൻ പാമ്പായികോട്. റഷീദ് മുളന്തറ ,സി പി എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, എൽ ഡി എഫ് കൺവീനർ പി ജെ അജയകുമാർ,സി പി എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്,അഡ്വ. കെ എൻ സത്യാനന്ദപ്പണിക്കർ,എം. എസ് രാജേന്ദ്രൻ, ബി ആർ രാജീവ്‌ കുമാർ, അഞ്ചു അരവിന്ദ്, ആർ ബി രാജീവ് കുമാർ,രാജു നെടുവംമ്പുറം തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ