Monday, October 5, 2026
Homeകേരളംരാത്രിയിൽ വീടിനുള്ളിലേക്ക് മിന്നലിന്റെ ആഘാതം; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു, വീടിന്റെ ചുവരിന് വിള്ളൽ.

രാത്രിയിൽ വീടിനുള്ളിലേക്ക് മിന്നലിന്റെ ആഘാതം; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു, വീടിന്റെ ചുവരിന് വിള്ളൽ.

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഭീമനാടാണ് സംഭവം. കോട്ടോപ്പാടം അബുഹാജി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നിവേദിനാണ് മിന്നലേറ്റത്.

കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.കുട്ടി വീടിനുള്ളില്‍ ഇരിക്കവെയായിരുന്നു അപകടമുണ്ടായത്. വീടിന്റെ ചുവരിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. മിന്നലില്‍ പൊള്ളലേറ്റ കുട്ടിയെ ആദ്യം മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്.

ഇവിടെ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ