Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കണ്ണീരോടെ വിടപറയാൻ നാട്…! അമേരിക്കയിലെ കാലിഫോർണിയയിൽ കൊലചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംകണ്ണീരോടെ വിടപറയാൻ നാട്...! അമേരിക്കയിലെ കാലിഫോർണിയയിൽ കൊലചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും.

കണ്ണീരോടെ വിടപറയാൻ നാട്…! അമേരിക്കയിലെ കാലിഫോർണിയയിൽ കൊലചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും.

അമേരിക്കയിലെ കാലിഫോർണിയയിൽ കൊലചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരുടെ ഭൗതികശരീരങ്ങളാണ് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്നത്.

രാവിലെ 9:45-ഓടെ മൃതദേഹങ്ങളുമായുള്ള വിമാനം വിമാനത്താവളത്തിൽ എത്തിച്ചേരും. കഴിഞ്ഞ ആഗസ്റ്റ് 28-നാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനില ബേബിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

ക്രൂരകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയായ അനില ബേബി നിലവിൽ കാലിഫോർണിയയിൽ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ഔദ്യോഗിക നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് ഏറ്റുവാങ്ങി വിലാപയാത്രയായി അതത് വീടുകളിലേക്ക് കൊണ്ടുപോകും.

അഞ്ജനയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് സ്വന്തം വീട്ടുവളപ്പിൽ വെച്ച് നടക്കും. ആൻ മേരി മാത്യുവിന്റെ സംസ്കാരം നാളെ കോട്ടയം പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ചിങ്ങവനം പള്ളത്ര ജേക്കബ് ആൻഡ്രൂസ് ആണ് ആൻ മേരിയുടെ ഭർത്താവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ