Monday, August 17, 2026
Homeകേരളംഓണാവേശത്തിലേക്ക് കടന്ന് മലയാളികൾ; അത്തം പിറന്നതോടെ കേരളത്തിൽ ആഘോഷങ്ങൾക്ക് തുടക്കമായി, തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക് ഒരുങ്ങി...

ഓണാവേശത്തിലേക്ക് കടന്ന് മലയാളികൾ; അത്തം പിറന്നതോടെ കേരളത്തിൽ ആഘോഷങ്ങൾക്ക് തുടക്കമായി, തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക് ഒരുങ്ങി 2000ലധികം കലാകാരന്മാർ.

കൊച്ചി: പൂക്കളങ്ങളുടെയും പൂവിളികളുടെയും നിറവിൽ മലയാളികളുടെ പ്രിയപ്പെട്ട ഓണക്കാലത്തിന് തുടക്കമായി. അത്തം പിറന്നതോടെ ഓണാഘോഷങ്ങളുടെ തിരക്കിലേക്ക് മലയാളികൾ കടന്നിരിക്കുകയാണ്. ഇനി മനോഹരമായ പൂക്കളം ഒരുക്കിയും പുതിയ വസ്ത്രങ്ങളണിഞ്ഞും വിഭവസമൃദ്ധമായ സദ്യയൊരുക്കിയും ഓണക്കാലത്തെ വരവേൽക്കാം. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കാനിരിക്കെ മലയാളികൾ ഒന്നടങ്കം ആവേശത്തിലാണ്.

അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ലെങ്കിലും ഇക്കുറി പതിനൊന്നാം നാളാണ് പൊന്നോണം. തിരുവോണം വരെയുള്ള ദിവസങ്ങളിൽ വീടുകളിൽ പൂക്കളങ്ങൾ വിരിയുന്ന ഓണക്കാലത്തിന്റെ തിരക്കുകളിലേക്ക് നാട് ഉണർന്നുകഴിഞ്ഞു. വസ്ത്ര, പൂ വിപണികൾ ഇതോടകം തന്നെ സജീവമായിക്കഴിഞ്ഞു. ചക്കരക്കൽ വാർത്ത. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം വിപണിയിലേക്ക് പൂക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്.

*തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര.

സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. കൊച്ചി രാജവംശത്തിന്റെ പ്രതിനിധി അത്തം പതാക നഗരസഭയ്ക്ക് കൈമാറിയതോടെ ചടങ്ങുകൾ ആരംഭിച്ചു. അത്തം നഗറിൽ (തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനി) രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും.

തുടർന്ന് ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്.

ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാൽ തന്നെ നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകരുന്ന ഓണം ഇത്തവണയും മലയാളികളുടെ മനസ്സുകളിൽ ആഘോഷത്തിന്റെ നിറവും സന്തോഷവും പകർന്നു നൽകുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ