Wednesday, September 23, 2026
Homeകേരളംശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപസ്മാരം ബാധിച്ച് കുഴഞ്ഞു വീണു; ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു;മരിച്ചത് പത്തനംതിട്ട സ്വദേശി.

ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപസ്മാരം ബാധിച്ച് കുഴഞ്ഞു വീണു; ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു;മരിച്ചത് പത്തനംതിട്ട സ്വദേശി.

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരിയുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കിടെ അപകടത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

പത്തനംതിട്ട കൺട്രോൾ റൂമിൽ ജോലി ചെയ്തുവന്നിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ (ഗ്രേഡ്) മുഹമ്മദ് ഷെഫീഖ്(41 ) ആണ് മരിച്ചത്.

ശബരിമല നിറപുത്തരിയുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചെയ്തുവരവേ നിലയ്ക്കൽ വച്ച് കഴിഞ്ഞ മൂന്നിനാണ് അപസ്മാരം ബാധിച്ച് കുഴഞ്ഞുവീണത്.

ഗുരുതരപരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12.30 യോടെയാണ് മരിച്ചത്.

മൃതദേഹം പത്തനംതിട്ട പൊലീസ് ആസ്ഥാനത്തെ ക്യാമ്പിൽ പൊതുദർശനത്തിന് ശേഷം പത്തനംതിട്ട ആനപ്പാറയിലുള്ള വീട്ടിൽ എത്തിച്ചു.

തിങ്കളാഴ്ചയാണ് ഖബറടക്കം. ഷെഫീഖിന്റെ പിതാവ് മുഹമ്മദ് ശരീഫ് പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ