തിരുവനന്തപുരം: കലാസംഘാടകനും കലാസാംസ്കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. 78 വയസ്സിലാണ് അന്ത്യം. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവേ ആണ് വേർപാട്.
മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആൻ്റ് സൗണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം. 50 വർഷത്തോളമായി സൂര്യ മേളയുടെ അമരക്കാരൻ. ലിങ്ക ബുക്ക് ഓഫ് റെക്കോർഡ്സിലെത്തിയ സാംസ്കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവൽ. വിശ്വപ്രതിഭകൾക്കായി സൂര്യ കൃഷ്ണമൂർത്തി കേരളത്തിൽ അരങ്ങൊരുങ്ങി.



