Friday, April 17, 2026
Homeകേരളംശബരിമലയിൽ വൻ പരിഷ്കാരങ്ങൾ: ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകളും അരവണ പ്രീ-ബുക്കിങ്ങും വരുന്നു.

ശബരിമലയിൽ വൻ പരിഷ്കാരങ്ങൾ: ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകളും അരവണ പ്രീ-ബുക്കിങ്ങും വരുന്നു.

ശബരിമല: ശബരിമല തീർഥാടന നടത്തിപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി ഐ.ടി അധിഷ്ഠിത സേവനങ്ങളും ആധുനിക സൗകര്യങ്ങളും നടപ്പിലാക്കാൻ ബോർഡ് ‘വിഷൻ-സമീപനരേഖ’യിൽ ചർച്ച തുടങ്ങി.

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ: സന്നിധാനത്തെ തിരക്ക്, ക്യൂവിന്റെ നീളം, വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം എന്നിവ തത്സമയം അറിയാൻ പ്രധാന ഇടങ്ങളിൽ ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കും.

അരവണ പ്രീ-ബുക്കിങ്: തിരക്ക് കുറയ്ക്കുന്നതിനായി അരവണപ്പായസം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും. കൂടാതെ സന്നിധാനത്തെ എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കും.

അഞ്ചു ഭാഷകളിൽ അറിയിപ്പുകൾ: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ (ആവശ്യമെങ്കിൽ ഹിന്ദിയിലും) അറിയിപ്പുകളും ബോർഡുകളും സ്ഥാപിക്കും.

പ്രത്യേക ബജറ്റ്: തീർഥാടനത്തിന് മാത്രമായി പ്രത്യേക ബജറ്റ് തയ്യാറാക്കുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

ശുചിത്വവും സുരക്ഷയും:
മാലിന്യ നിർമ്മാർജ്ജനത്തിന് മൂന്ന് നിറത്തിലുള്ള ബിന്നുകൾ സ്ഥാപിക്കും. നിലയ്ക്കലിലും പമ്പയിലും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സജ്ജമാക്കും. ശുചീകരണത്തിനായി യന്ത്രവത്കൃത സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കാത്തുനിൽക്കുന്ന തീർഥാടകർക്ക് ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുന്നതിനൊപ്പം, ഭക്ഷണശാലകളിൽ കർശനമായ ഭക്ഷ്യസുരക്ഷാ പരിശോധനകളും നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com