Monday, October 5, 2026
Homeഇന്ത്യമഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ സ്കൂളിൽ കൂട്ടത്തോടെ വിദ്യാർഥികളുടെ തല പാതി മുണ്ഡനംചെയ്തു

മഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ സ്കൂളിൽ കൂട്ടത്തോടെ വിദ്യാർഥികളുടെ തല പാതി മുണ്ഡനംചെയ്തു

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ സ്കൂളിൽ കൂട്ടത്തോടെ വിദ്യാർഥികളുടെ തല പാതി മുണ്ഡനംചെയ്തു. ചന്ദ്രാപൂർ ജില്ലയിലെ ജംബുൽഘട്ടിലെ സർക്കാർ ട്രൈബൽ റെസിഡെൻഷ്യൽ സ്കൂളിലാണ് സംഭവം. ശിക്ഷാനടപടിയുടെ ഭാ​ഗമായാണ് ഏകദേശം 82-ഓളം കുട്ടികളുടെ തല പാതി മുണ്ഡനംചെയ്തതെന്നാണ് പരാതി. സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്

സ്കൂളിൽ വിദ്യാർഥികൾക്ക് മുടിവെട്ടാനുള്ള ദിവസമായ ശനിയാഴ്ചയായിരുന്നു സംഭവം. മുടിവെട്ടുന്ന സമയത്ത് ചില വിദ്യാർഥികൾ മുടിവെട്ടാൻ വരാതെ കളിക്കാൻ പോയി. ഇതിന്റെ ശിക്ഷയായാണ് വിദ്യാർഥികളെ കൂട്ടത്തോടെ തല പാതി മുണ്ഡനം ചെയ്തു വിട്ടത്. വികൃതമായ രീതിയിൽ തല മുണ്ഡനംചെയ്ത കുട്ടികളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

അതേസമയം, സംഭവം വിവാദമായതോടെ ഉന്നത ഉദ്യോ​ഗസ്ഥർ ഇടപെട്ടു. തുടർന്ന് പാതി മുണ്ഡനംചെയ്തവരുടെ തല വൃത്തിയായി മുണ്ഡനം ചെയ്യാനും വികൃതമായി മുട്ടിവെട്ടിയവരുടേത് ഒരുപോലെയാക്കി വെട്ടാനും നിർദേശം നൽകി. വിഷയത്തിൽ സ്കൂൾ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ വിചിത്രമായ വിശദീകരണമാണ് സ്കൂൾ അധികൃതർ നൽകിയത്. മുടിവെട്ടുന്നതിനിടെ ട്രിമ്മറിന്റെ ചാർജ് തീർന്നതിനാലാണ് ഇങ്ങനെയുണ്ടായതെന്നായിരുന്നു വിശദീകരണം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ