Monday, October 5, 2026
Homeഅമേരിക്കകാൾ ഡീസെറോത്ത്, പീറ്റര്‍ ഹെഗമാന്‍, ജോര്‍ജ് നാഗല്‍ എന്നിവര്‍ക്ക് 2026ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം

കാൾ ഡീസെറോത്ത്, പീറ്റര്‍ ഹെഗമാന്‍, ജോര്‍ജ് നാഗല്‍ എന്നിവര്‍ക്ക് 2026ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം

സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കൻ, ജർമ്മൻ ഗവേഷകരായ കാള്‍ അലക്സണ്ടാര്‍ ‍‍ഡൈയ്സറോത്ത്, പീറ്റര്‍ ഹെഗ്മാന്‍, ഗയോര്‍ക് നഗേല്‍ എന്നിവർക്കാണ് പുരസ്കാരം. ഒപ്റ്റോജെനെറ്റിക്സുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുര്സ്കാരം. പ്രകാശം ഉപയോഗിച്ച് നാഡീകോശങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന രീതിയാണ് ഒപ്റ്റോജെനെറ്റിക്സ്.

കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാർ അടങ്ങുന്ന നൊബൽ അസംബ്ലിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സമ്മാനത്തുകയായ 11.5 കോടി രൂപ മൂന്ന് ശാസ്ത്രജ്ഞർക്കുമായി തുല്യമായി വീതിച്ചുനൽകും. ഈ വർഷത്തെ നൊബേൽ സീസണിൽ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ പുരസ്കാരമാണിത്. ഭൗതികശാസ്ത്രം, രസതന്ത്രം, സാ​ഹിത്യം, സമാധാനം, സാമ്പത്തിക എന്നീ മേഖലകളിലെ നൊബേൽ സമ്മാനം വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ