Wednesday, October 7, 2026
Homeകേരളംവീട്ടുപകരണങ്ങൾ വാങ്ങാൻ പോയി മടങ്ങുന്നതിനിടെ അപകടം; കണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.

വീട്ടുപകരണങ്ങൾ വാങ്ങാൻ പോയി മടങ്ങുന്നതിനിടെ അപകടം; കണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.

കണ്ണൂർ : മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു. മയ്യിൽ ഐടിഎം കോളേജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ് മരിച്ചത്. ഇന്നലെ രാത്രി ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിലാണ് അപകടം.

ഇവരുടെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം രണ്ടു കാറുകളിലായി ബംഗളൂരുവിൽ വീട്ടുപകരണങ്ങൾ വാങ്ങാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടം. കാർ ഓടിച്ചിരുന്നയാളെ പരുക്കുകളോടെ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റിയാൻ, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ