Saturday, December 6, 2025
Homeകേരളംഅതിരൂപത പ്രീസ്റ്റ് വെൽഫെയർ മുൻ സെക്രട്ടറിയുമായ ഫാ. ചാക്കോ ചെറുവത്തൂർ (64) അന്തരിച്ചു.

അതിരൂപത പ്രീസ്റ്റ് വെൽഫെയർ മുൻ സെക്രട്ടറിയുമായ ഫാ. ചാക്കോ ചെറുവത്തൂർ (64) അന്തരിച്ചു.

തൃശൂർ: നടത്തറ സേക്രഡ് ഹാർട്ട് പള്ളി വികാരിയും അതിരൂപത പ്രീസ്റ്റ് വെൽഫെയർ മുൻ സെക്രട്ടറിയുമായ ഫാ. ചാക്കോ ചെറുവത്തൂർ (64) അന്തരിച്ചു.

മൃതദേഹം ഇന്ന് (24-09-2024-ചൊവ്വ) രാവിലെ 8നു തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ നിന്നു ഏനാമ്മാവിൽ (കരുവന്തല കിഴക്കുഭാഗം) സഹോദരൻ ജോൺസന്റെ‍ വസതിയിലേക്കു കൊണ്ടുപോകും.

സംസ്കാരം ഉച്ചയ്ക്ക് 2നു വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം 2.30ന് ഏനാമാക്കൽ കർമ്മലമാതാ പള്ളിയിൽ.

അതിരൂപത വൈദിക സമിതി അംഗവും പാസ്റ്ററൽ കൗൺസിൽ അംഗവുമായിരുന്നു.

ചേലക്കര, പുത്തൂർ ഫൊറോനകളുടെ വികാരിയായും തൃശൂർ സെന്റ് ആൻസ്, ആളൂർ, അഞ്ഞൂർ, ഏങ്ങണ്ടിയൂർ, പൊറത്തൂർ, ആറംമ്പിളളി, കിരാലൂർ, മങ്ങാട്, പതിയാരം, ചിറ്റിശേരി, തലക്കോട്ടുകര, തണ്ടിലം, മണലൂർ കിഴക്ക്, പരക്കാട്, വരന്തരപ്പിള്ളി, പള്ളിക്കുന്ന്, കുണ്ടന്നൂർ, എറവ്, ബ്രഹ്മകുളം പള്ളികളിൽ വികാരിയായും വടക്കാ​ഞ്ചേരി, അരണാട്ടുകര, മറ്റം പള്ളികളിൽ സഹവികാരിയായും പ്രവർത്തിച്ചു.

ഏനാമ്മാവ് ചെറുവത്തൂർ റാഫേലിന്റെയും കുഞ്ഞിലയുടെയും മകനാണ്.

മറ്റുസഹോദരങ്ങൾ: വിൻസെന്റ്, ഗീസൻ, ഫിലോമിന, കൊച്ചുമേരി, പൗളിൻ, സിസ്റ്റർ മേഗി, സ്റ്റെല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com