Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
നഗരസഭയിലെ പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതി ഉടൻ പിടിയിലായേക്കും. | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംനഗരസഭയിലെ പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതി ഉടൻ പിടിയിലായേക്കും.

നഗരസഭയിലെ പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതി ഉടൻ പിടിയിലായേക്കും.

കോട്ടയം നഗരസഭയിൽ നിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കരിക്കോട് ഭാഗത്ത്‌ വയലിൽ പുത്തെൻവീട്ടിൽ ശ്യാം കുമാർ.എസ് (37) എന്നയാളെയാണ് കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കോട്ടയം മുനിസിപ്പാലിറ്റി ജീവനക്കാരനായ യുവാവ് വ്യാജ പെൻഷൻ അക്കൗണ്ട് നിര്‍മ്മിച്ച് രണ്ടരക്കോടിയോളം (2,39,57,040) രൂപ മുനിസിപ്പാലിറ്റിയെ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവാവ് ഒളിവിൽ പോവുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരവേയാണ് മുഖ്യപ്രതിയുടെ ബന്ധുകൂടിയായ ശ്യാംകുമാറിനെ യുവാവിന് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്തതിന് പോലീസ് പിടികൂടുന്നത്.

ഇയാൾ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് യുവാവിന് പുതിയ സിം കാര്‍ഡ് എടുത്തു നൽകുകയും , കൂടാതെ ഇയാൾക്ക് ഒളിവിൽ താമസിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതായും പോലീസ് കണ്ടെത്തുകയും, തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉടൻ പിടിയിലായേക്കും. നിലവിൽ പ്രതി എത്തിച്ചേരാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും പോലീസ് നിരീക്ഷണത്തിലാണ് . ഇയ്യാൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് പോലീസിന് കിട്ടിയ വിവരം.

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, എസ്.ഐ മാരായ അജയ് ഘോഷ്, ഹരിപ്രസാദ്, അനിൽകുമാർ, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഓ മാരായ ശ്യാം, മജു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ