Friday, July 26, 2024
Homeകേരളംഡ്രൈവർ ചായകുടിക്കാൻ പോയി; പട്ടാമ്പി നേർച്ചക്കെത്തിയ ആന ലോറിയിൽ നിന്നിറങ്ങി ഓടി.

ഡ്രൈവർ ചായകുടിക്കാൻ പോയി; പട്ടാമ്പി നേർച്ചക്കെത്തിയ ആന ലോറിയിൽ നിന്നിറങ്ങി ഓടി.

പട്ടാമ്പി നേർച്ചക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ഇന്ന് പുലർച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു.

പാലക്കാട് ആനമുറിയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ വണ്ടി നിർത്തി. ആ സമയത്താണ് ആന ലോറിയിൽ നിന്ന് ഇറങ്ങി വിരണ്ടോടിയത്. പോയ വഴിയിൽ രണ്ട് വളർത്തുമൃ​ഗങ്ങളേയും ചവിട്ടി വീഴ്ത്തി.

പുഴയോടു ചേർന്ന് ജനവാസ മേഖലയിൽ ആന നിലയുറപ്പിച്ചതായാണു വിവരം. ഇന്നലെ രാത്രി നേർച്ചയ്ക്കിടെ ഉപാഘോഷ കമ്മിറ്റികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ പത്തുപേർക്കു പരുക്കേറ്റു. സംഘർഷം രൂക്ഷമായതോടെ പൊലീസെത്തി ലാത്തിവീശി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments