തളിപ്പറമ്പ് : എട്ടു വയസ്സുകാരിയെ ലൈംഗീക അതിക്രമത്തിനിരയാക്കിയ വയോധികന് 21 തടവും പിഴയും ശിക്ഷ വിധിച്ചു. പട്ടുവം മംഗലശേരിയിലെ പി.പി. നാരായണനാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ. രാജേഷ് 21 വർഷം തടവിനും ഒരു ലക്ഷത്തി അമ്പത്തിയാറായിരം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്.
2020 ഒക്ടോബറിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാതാവ് വീട്ടിൽ ഇല്ലാത്ത സമയം പ്രതി നാരായണൻ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയത്.2020 ഒക്ടോബർ 16നും പിന്നീട് നാലു ദിവസങ്ങളിലും അതിക്രമം തുടർന്നു.
പെൺകുട്ടിയുടെ മാതാവ് സംഭവം നേരിൽ കണ്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.അന്നത്തെ തളിപ്പറമ്പ് എസ്.ഐ കെ.വി. ലക്ഷ്മണൻ ആദ്യം കേസ് അന്വേഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇൻസ്പെക്ടർ എൻ.കെ. സത്യനാഥൻ തുടരന്വേഷണം നടത്തി കുറ്റപത്രം നടത്തുകയും ചെയ്തു.