Thursday, November 19, 2026
Homeകേരളംകട്ട സ്വർണം കൊണ്ട് നാട്ടിൽ 'ഹീറോ' ആയി വിലസി; റീൽസും പോസ്റ്റുകളും പിന്തുടർന്ന് കേരള പൊലീസ്;...

കട്ട സ്വർണം കൊണ്ട് നാട്ടിൽ ‘ഹീറോ’ ആയി വിലസി; റീൽസും പോസ്റ്റുകളും പിന്തുടർന്ന് കേരള പൊലീസ്; ഡിണ്ടിഗൽ കള്ളൻ കുടുങ്ങി.

പാലക്കാട്: ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ 47 പവൻ സ്വർണാഭരണങ്ങൾ കവർന്ന് തമിഴ്നാട്ടിലേക്ക് കടന്ന യുവാവ് പിടിയിലായി. ഡിണ്ടിഗൽ സ്വദേശിയായ ബാലമുരളി മുത്തയ്യയെയാണ് (38) പാലക്കാട് റെയിൽവേ പൊലീസും ആർപിഎഫും ചേർന്ന് പിടികൂടിയത്. മോഷ്ടിച്ച സ്വർണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് നാട്ടുകാർക്ക് സമ്മാനങ്ങൾ നൽകിയും പിറന്നാളും ദീപാവലിയും ആഘോഷിച്ചും ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുള്ള സൂചനകളാണ് പൊലീസിന് നിർണായകമായത്. പേരക്കുട്ടിയുടെ വിവാഹാവശ്യത്തിനായി 47 പവൻ സ്വർണവുമായി ചെന്നൈയിൽ നിന്നും ചെങ്ങന്നൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ചെങ്ങന്നൂർ സ്വദേശിനി കുമാരിയുടെ (66) ബാഗാണ് കവർച്ച ചെയ്യപ്പെട്ടത്.

ട്രെയിൻ തൃശൂരിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇവർ അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാസ്ക് ധരിച്ച പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി വ്യക്തമായത്.ഡിണ്ടിഗലിലെത്തിയ പ്രതി സുഹൃത്തുക്കൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രങ്ങളും നൽകുന്നതിന്റെ ദൃശ്യങ്ങളും ഭക്തിനിർഭരമായ സന്ദേശങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാൻ സഹായകമായത്.

കോയമ്പത്തൂർ പാപ്പാംപെട്ടിയിലെ വാടകവീട്ടിൽ ഒളിപ്പിച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് ചൊവ്വാഴ്ച വൈകിട്ട് പൊലീസ് ഇയാളെ സാഹസികമായി പിടികൂടിയത്. മോഷ്ടിക്കപ്പെട്ടതിൽ 36.42 പവൻ സ്വർണം പൊലീസ് കണ്ടെടുത്തു. പ്രതി മുൻപും ലാപ്ടോപ് മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ